മാറ്റിപ്പാർപ്പിക്കാൻ
418 ക്യാമ്പുകൾ

വലിയഴീക്കല്‍ തീരത്ത് ദുരന്ത നിവാരണ സേനാംഗങ്ങള്‍ എത്തിയപ്പോള്‍


ആലപ്പുഴ ബുറെവി ചുഴലിക്കാറ്റിന്റെ ഭാ​ഗമായി ജില്ലയിൽ ശക്തമായ കാറ്റോടുകൂടിയ മഴയ്‌ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത ശക്തമാക്കി ജില്ലാ ഭരണകേന്ദ്രം. കേന്ദ്ര ദുരന്തനിവാരണ സേനയുടെ 17 പേരുടെ സംഘം ജില്ലയിലെത്തി കടൽക്ഷോഭ സാധ്യതാ മേഖലകൾ സന്ദർശിച്ചു.   ഹൗസ്ബോട്ട് സർവീസ് ശനിയാഴ്‌ചവരെ വൈകിട്ട് നാലുമുതൽ രാവിലെ എട്ടുവരെ തീരത്തോട്‌ ചേർത്ത് നിർത്തും. ശിക്കാര വള്ളങ്ങളിലെ യാത്ര ശനിയാഴ്‌ചവരെ നിർത്തി. ശക്തമായ കാറ്റും മഴയുമുള്ളപ്പോൾ ചെറുതും വലുതുമായ വള്ളങ്ങളിൽ കായൽയാത്ര ഒഴിവാക്കണം.   മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്.  തീരത്തെ വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും ‍സുരക്ഷിതദൂരത്തേക്ക് മാറ്റണം. കടലിൽ പോയവർ മടങ്ങിയെത്തിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പും കോസ്‌റ്റൽ പൊലീസും ഉറപ്പാക്കണം. ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 418 ക്യാമ്പുകൾ കണ്ടെത്തിയിട്ടുണ്ട്. പമ്പാന ദിയുടെ തീരത്തുള്ളവരും ചമ്പക്കുളം, അമ്പലപ്പുഴ, ഹരിപ്പാട്, മാവേലിക്കര, ഭരണിക്കാവ്, ചെങ്ങന്നൂർ, മുതുകുളം എന്നീ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവരും  വെള്ളപ്പൊക്ക ജാ​ഗ്രത പാലിക്കണം.   അപകടഭീഷണിയുള്ള വലിയ ബോർഡുകൾ നീക്കംചെയ്യണം. കെഎസ്ഇബി, ഇറിഗേഷൻ, മേജർ മൈനർ ഫിഷറീസ് എന്നീ വകുപ്പുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോട്രോൾ റൂം ആരംഭിക്കും. കെഎസ്ഇബിആലപ്പുഴ – 9496008419,  ഇറിഗേഷൻ (മേജർ) 9447264088, ഇറിഗേഷൻ (മൈനർ) 9961588821, ഫിഷറീസ്, - 0477-2251103). Read on deshabhimani.com

Related News