പോളിങ് തുടങ്ങി! 3 പേർ വോട്ടു ചെയ്‌തു

ആലപ്പുഴ നഗരസഭ പരിധിയിലെ കോവിഡ് രോഗികൾക്കുള്ള സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റുമായി ഉദ്യോഗസ്ഥർ പുറപ്പെടുന്നു


ആലപ്പുഴ ആദ്യഘട്ട പോളിങ് എട്ടിനാണെങ്കിലും ആലപ്പുഴയിൽ മൂന്നുപേർ വോട്ടു ചെയ്‌തു. സ്‌പെഷ്യൽ പോസ്‌റ്റൽ ബാലറ്റ് വഴി  മുഹമ്മ പഞ്ചായത്തിൽ ഒരാളും ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ രണ്ടുപേരുമാണ് വോട്ടുചെയ്‌തത്.     കോവിഡ് ബാധിച്ചവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് സ്‌പെഷ്യൽ ബാലറ്റ് പേപ്പർ വിതരണം തുടങ്ങി. ആലപ്പുഴ നഗരസഭ, ആര്യാട് ബ്ലോക്ക് എന്നിവിടങ്ങളിൽ ബുധനാഴ്‌ച വിതരണംചെയ്‌തു. സ്‌പെഷ്യൽ പോളിങ് ഓഫീസർ അലോഷ്യസ് വിൽസൺ, അസിസ്‌റ്റന്റ് പി എസ് ഔസേപ്പ് എന്നിവരാണ് ബാലറ്റ് പേപ്പർ വിതരണംചെയ്‌തത്‌.  വരണാധികാരിയായ സബ് കലക്‌ടർ എസ് ഇലാക്യ ബാലറ്റ് പേപ്പർ കൈമാറി. ഡിഎംഒ (ആരോഗ്യം) നൽകിയ ലിസ്‌റ്റ്‌ പ്രകാരമാണ്‌ ബാലറ്റ് പേപ്പർ കോവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കും നൽകുക. ഇരുവരും കോവിഡ് പ്രോട്ടോകോൾ പ്രകാരം പിപിഇ കിറ്റുകൾ ധരിച്ചാണ് വിതരണം നടത്തുന്നത്‌. Read on deshabhimani.com

Related News