ചേപ്പാട് വലിയപള്ളിയിൽ 
പെരുന്നാൾ കൊടിയേറി

ചേപ്പാട് വലിയപള്ളിയിൽ ഓർമപ്പെരുന്നാളിന് കൊടിയേറ്റുന്നു


ചേപ്പാട്  മലങ്കര മെത്രാപോലീത്ത ചേപ്പാട് ഫീലിപ്പോസ് മാർ ദിവന്നാസ്യോസ് തിരുമേനിയുടെ 167–-ാ-മത് ഓർമപ്പെരുന്നാളിന് കൊടിയേറി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപോലീത്ത കൊടിയേറ്റി.  11ന് രാവിലെ 7ന്‌ വിശുദ്ധ മൂന്നിന്മേൽ കുർബാന. വൈകിട്ട് നാലിന്‌  കാതോലിക്കാ ബാവായ്‌ക്കും നവ അഭിഷിക്തരായ മെത്രാപോലീത്തമാർക്കും സഭാസ്ഥാനികൾക്കും ഇടവക സ്വീകരണം നൽകും. അഡ്വ. എ എം ആരിഫ് എംപി, രമേശ് ചെന്നിത്തല എംഎൽഎ, ബിജെപി മേഖലാ പ്രസിഡന്റ് കെ സോമൻ തുടങ്ങിയവർ പങ്കെടുക്കും.  പെരുന്നാൾ ദിവസമായ 12ന് വിശുദ്ധ അഞ്ചിന്മേൽ കുർബാന നടക്കും. തുടർന്ന് മാർ ദിവന്നാസ്യോസ് അവാർഡുദാന ചടങ്ങ് നടക്കും. മാർ ദീവന്നാസ്യോസ് ചാരിറ്റബിൾ സൊസൈറ്റി നിർമിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം കാതോലിക്കാ ബാവാ നടത്തും. അതിനുശേഷം വെച്ചൂട്ട് നടക്കും.  വൈകിട്ട് 4ന്‌ റാസ, ആശീർവാദം, കൊടിയിറക്കം എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ അവസാനിക്കും. Read on deshabhimani.com

Related News