വി കേശവന്‍ 
അനുസ്‌മരണം നാളെ



മാവേലിക്കര സിപിഐ എം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, നിയമസഭാ സാമാജികൻ, കെഎസ്‌കെടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ്, അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച വി കേശവന്റെ 18–--ാം ചരമവാർഷികം വ്യാഴാഴ്‌ച ഭരണിക്കാവിൽ ആചരിക്കും. രാവിലെ 8.30ന് വീട്ടുവളപ്പിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന. വൈകിട്ട്‌ അഞ്ചിന്‌ അനുസ്‌മരണയോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി ആർ നാസർ പങ്കെടുക്കും. നാലിന് മൂന്നാംകുറ്റി, കറ്റാനം എന്നിവിടങ്ങളിൽനിന്ന്‌ അനുസ്‌മരണ റാലി. സ്വാഗതസംഘ രൂപീകരണയോഗം ഏരിയ സെക്രട്ടറി കെ മധുസൂദനൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം കോശി അലക്‌സ്‌, എ എം ഹാഷിർ, ജി രമേശ്‌കുമാർ, ആർ ഗംഗാധരൻ, ബി വിശ്വനാഥൻ, സിബി വർഗീസ്, നികേഷ് തമ്പി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സിബി വർഗീസ് (പ്രസിഡന്റ്‌), ആർ രാധാകൃഷ്‌ണൻ, സി ദിവാകരൻ (വൈസ്‌പ്രസിഡന്റുമാർ). ജി രമേശ്‌കുമാർ (സെക്രട്ടറി), എസ് കെ ദേവദാസ്, ആർ മോഹൻകുമാർ (ജോയിന്റ്‌ സെക്രട്ടറിമാർ). Read on deshabhimani.com

Related News