വികസനംമുടക്കികളെ ജനം തള്ളും: മന്ത്രി സജി ചെറിയാന്‍

മാവേലിക്കരയിൽ തുറന്ന പ്ലേ സോൺ ടർഫ് മന്ത്രി സജി ചെറിയാൻ ഫുട്ബോൾ തട്ടി ഉദ്ഘാടനംചെയ്യുന്നു


എമാവേലിക്കര വികസനംമുടക്കികളായ ആളുകളെ ജനം തള്ളുമെന്ന് ഫിഷറീസ്–-സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. കായികാധ്യാപകരുടെ കൂട്ടായ്‌മയായ പ്ലേ സോൺ മാവേലിക്കരയിൽ ആരംഭിച്ച ടർഫ് സോൺ ഉദ്‌ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. കെ റെയിലും വീതിയേറിയ പാതകളും നമുക്കും വേണം. വികസനത്തോടുള്ള ചിലയാളുകളുടെ സമീപനം മാറ്റേണ്ട കാലം അതിക്രമിച്ചു. ടർഫ് സോൺ പോലുള്ള സംരംഭങ്ങൾ കായികമേഖലയ്‌ക്ക് പുത്തൻ ഉണർവ് നൽകുമെന്നും മന്ത്രി പറഞ്ഞു. എം എസ് അരുൺകുമാർ എംഎൽഎ ഓഫീസ് ഉദ്‌ഘാടനംചെയ്‌തു. പ്ലേ സോൺ പ്രസിഡന്റ് പ്രൊഫ. ഡോ. പി സുനിൽകുമാർ അധ്യക്ഷനായി. നഗരസഭാധ്യക്ഷൻ കെ വി ശ്രീകുമാർ, ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ്, ആർ രാജേഷ്, അനി വർഗീസ്, എസ് രാജേഷ്, ഡേവിഡ് ജോസഫ്, സുദീപ് ജോൺ, സിബു ശിവദാസ്, രാജ് മോഹൻ, വിഷ്‌ണു, നിഖിൽ, പ്രൊഫ. ജിൽസ് വർഗീസ് എന്നിവർ സംസാരിച്ചു. പ്രൊഫ. ബോബി ഉമ്മൻ കുര്യൻ സ്വാഗതം പറഞ്ഞു. അഭിഭാഷകരുടെയും എംഎൽഎ ഉൾപ്പടെയുള്ള ജനപ്രതിനിധികളുടെയും ഫുൾബോൾ മത്സരം നടന്നു.   Read on deshabhimani.com

Related News