പ്രളയവും പെരുമഴയും ഉൾക്കൊള്ളാൻ...

തോട്ടപ്പള്ളി സ്പിൽവേ -


ആലപ്പുഴ മഹാപ്രളയത്തിൽ കായലിലും കനാലുകളിലും നദികളിലും എക്കലും മണ്ണുംനിറഞ്ഞ്‌ ആഴം കുറഞ്ഞിട്ടുണ്ടെന്നാണ്‌ പഠന റിപ്പോർട്ടുകൾ.  മഴക്കാലത്ത്‌ കുട്ടനാട്ടിൽ ശക്തമായ വെള്ളപ്പൊക്കവും എ സി റോഡിലെ അടക്കം ഉൾനാടൻ കുട്ടനാട്ടിലെ റോഡുകളിൽ ഗതാഗത തടസവും പതിവായിരുന്നു.   മഹാപ്രളയശേഷംസർക്കാർ ഇടപെടലിനെ തുടർന്ന്‌ കലക്‌ടറുടെ നേതൃത്വത്തിൽ പ്ലാനിങ്‌ ബോർഡ്‌ അംഗങ്ങളും വകുപ്പ്‌ ഉദ്യോഗസ്ഥരും പങ്കെടുത്ത്‌ സെമിനാർ നടത്തി.  പ്രളയ–-വെള്ളപ്പൊക്ക നിവാരണപദ്ധതികൾ ആസൂത്രണം ചെയ്‌തു. തോട്ടപ്പള്ളി സ്‌പിൽവേയുടെ പൊഴിമുഖം വീതി കൂട്ടി കടലിലേക്കുള്ള വെള്ളമൊഴുക്കിന്റെ ശക്തി വർധിപ്പിക്കാൻ തീരുമാനിച്ചു. തോട്ടപ്പള്ളി പൊഴി വീതികൂട്ടി മുറിച്ചതോടെ കിഴക്കൻ ഭാഗത്തുനിന്ന്‌ കടലിലേക്ക്‌ ശക്തമായി വെള്ളമൊഴുക്കുണ്ടായി. ഇതോടെ കുട്ടനാട്ടിലെ വെള്ളക്കെട്ടിന്‌ ശമനമായി.  വേമ്പനാട്ടുകായലിന്റെ അടിത്തട്ടിൽ ഒരു മീറ്റർ കനത്തിൽ മൂവായിരത്തിലേറെ ടൺ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിട്ടുണ്ടെന്ന്‌ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല  (കുഫോസ്) റിപ്പോർട്ട്‌. ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടൺ പ്ലാസ്റ്റിക് മാലിന്യം കായലിന്റെ അടിത്തട്ടിലുണ്ടെന്നാണ്‌ കണ്ടെത്തൽ. സർക്കാർ നിർദേശപ്രകാരം കുഫോസിലെ സെന്റർ ഫോർ എക്സലൻസ് ഇൻ അക്വാട്ടിക്‌ റിസോഴ്സസ് മാനേജ്മെന്റ്‌ ആൻഡ്‌ കൺസർവേഷനാണ്  പഠനം നടത്തിയത്. കായൽ നശീകരണത്തിന്റെയും കൈയേറ്റത്തിന്റെയും വിശദമായ വിവരം റിപ്പോർട്ടിലുണ്ട്. വേമ്പനാട്ടുകായലിൽ വന്നുചേരുന്ന മീനച്ചിൽ, പമ്പ, അച്ചൻകോവിൽ നദീതടങ്ങളിലെയും കായലിന്റെ ഭാഗമായ കുട്ടനാട്ടിലെയും പ്രളയസാധ്യതകളും തടയാൻ സ്വീകരിക്കേണ്ട മാർഗങ്ങൾ സർക്കാർ നടപ്പാക്കും. (തുടരും) Read on deshabhimani.com

Related News