ശവക്കോട്ടപ്പാലം നിര്‍മാണം അവസാനഘട്ടത്തില്‍

അവസാനഘട്ട നിർമാണം നടക്കുന്ന ശവക്കോട്ടപ്പാലത്തിന് സമാന്തരമായി നിർമിക്കുന്ന നടപ്പാലത്തില്‍ ടൈൽ വിരിച്ചപ്പോൾ


ആലപ്പുഴ പുതിയ ശവക്കോട്ടപ്പാലം നിർമാണം അവസാനഘട്ടത്തിൽ. അപ്രോച്ച് റോഡുകളിൽ ഇന്റർലോക്ക് ടൈൽ വിരിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. കൊമ്മാടി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്. ഇരുപാലങ്ങളും സഞ്ചാരയോഗ്യമാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.    മഴ കാരണം ശവക്കോട്ടപ്പാലം ടാറിങ്‌ വൈകിയിരുന്നു. ഇതുടൻ പൂർത്തിയാക്കി ഈമാസം പാലം തുറന്ന് കൊടുക്കാനാകും.  നിലവിലെ പാലത്തിന് സമാന്തരമായി ഒരു സ്പാനോടുകൂടി 25.8 മീറ്ററിലും 12 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്. പുതിയ പാലത്തിൽ നിന്നും 1.2 മീറ്റർ മാറി 22.8 മീറ്റർ നീളത്തിലും 7.8 മീറ്റർ വീതിയിലും നടപ്പാലവും നിർമിച്ചിട്ടുണ്ട്. കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 28.4 കോടി രൂപ വിനിയോഗിച്ച് കേരള റോഡ് ഫണ്ട് ബോർഡാണ് നിർമാണം നടത്തുന്നത്‌. പുതിയ കാനയുമുണ്ട്.  12 സെന്റ് ഭൂമിയാണ് അപ്രോച്ച് റോഡിനായി ഏറ്റെടുത്തത്.  Read on deshabhimani.com

Related News