പോപ്പ്‌ പയസ് എച്ച്എസ്എസ് 
നവതി ആഘോഷങ്ങള്‍ തുടങ്ങി

കറ്റാനം പോപ്പ് പയസ് എച്ച്എസ്എസ് നവതി ആഘോഷ പൊതുസമ്മേളനം ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര കറ്റാനം പോപ്പ് പയസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ നവതി ആഘോഷങ്ങൾ ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള ഓൺലൈനായി ഉദ്ഘാടനംചെയ്‌തു. പൊതുസമ്മേളനം സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനംചെയ്‌തു. മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപോലീത്ത അധ്യക്ഷനായി. മുൻ ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന ഇഗ്‌നാത്തിയോസ് തിരുമേനിയെ അനുമോദിച്ചു. സർവീസിൽനിന്ന്‌ വിരമിക്കുന്ന പ്രഥമാധ്യാപകൻ ബിജു ടി വർഗീസ്, അധ്യാപകരായ വൈ സാലിമോൾ, സുശീല സഖറിയ, ജീവനക്കാരൻ കെ ജോസഫ് എന്നിവർക്ക് ഉപഹാരം നൽകി. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ ദീപ, റവ. ഫാ ജോർജ് ചരുവിള കോർ എപ്പിസ്‌കോപ്പ, സി ടി വർഗീസ്, അഡ്വ. എൻ എം നസീർ, പ്രിൻസിപ്പൽ സുമ എസ് മലഞ്ചരുവിൽ, കുമാരി നന്ദന സുധീഷ് എന്നിവർ സംസാരിച്ചു. ഡാനിയേൽ തെക്കേടത്ത് പതാക ഉയർത്തി. Read on deshabhimani.com

Related News