കലയലയായ്‌ ചേര്‍ത്തല

ആലപ്പുഴ ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ ചേർത്തല ഉപജില്ലാ ടീമിന് എ എം ആരിഫ് എംപി
ട്രോഫി സമ്മാനിക്കുന്നു


 ആലപ്പുഴ  ജില്ലാ സ്‌കൂൾ കലോത്സവത്തിൽ കിരീടം വീണ്ടും ചേർത്തല ഉപജില്ലയ്‌ക്ക്‌. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 756 പോയിന്റോടെയാണ്‌ ഓവറോൾ ചാമ്പ്യൻപട്ടം നിലനിർത്തിയത്‌. 729 പോയിന്റോടെ തുറവൂർ റണ്ണറപ്പായി. 725 പോയിന്റോടെ ആലപ്പുഴ മൂന്നും 704 പോയിന്റോടെ കായംകുളം നാലും 694 പോയിന്റോടെ  മാവേലിക്കര അഞ്ചും സ്ഥാനത്തായി.    യുപി ജനറലിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിൽ കായംകുളം ഉപജില്ല ജേതാക്കളായി – -146 പോയിന്റ്‌. 145 പോയിന്റ് നേടിയ ചേർത്തലയാണ് റണ്ണറപ്പ്‌.  തുറവൂർ (141) മൂന്നാംസ്ഥാനവും നേടി. ഹൈസ്‌കൂളിൽ 311 പോയിന്റ് നേടി ചേർത്തല ഒന്നാമതെത്തി. 305 പോയിന്റോടെ കായംകുളം രണ്ടും 282 പോയിന്റോടെ ആലപ്പുഴ മൂന്നുംസ്ഥാനത്തുമാണ്‌. ഹയർസെക്കൻഡറിയിൽ തുറവൂർ 333 പോയിന്റോടെ കിരീടംനേടി. 322 പോയിന്റോടെ ആലപ്പുഴ രണ്ടും ചേർത്തല (305 ) മൂന്നും സ്ഥാനം നേടി.   സംസ്‌കൃത കലോത്സവം യുപി വിഭാഗത്തിൽ തുറവൂരാണ്‌ ചാമ്പ്യന്മാർ – 90 പോയിന്റ്‌. 85 പോയിന്റുമായി ഹരിപ്പാടും ആലപ്പുഴയും രണ്ടാംസ്ഥാനം പങ്കിട്ടു. 83 പോയിന്റോടെ അമ്പലപ്പുഴയും കായംകുളവും മാവേലിക്കരയും മൂന്നാംസ്ഥാനത്തായി. ഹൈസ്‌കൂൾ വിഭാഗത്തിലും  തുറവൂർ (90 ) ഒന്നാമതെത്തി. 85 പോയിന്റോടെ ആലപ്പുഴ രണ്ടാംസ്ഥാനത്തും  ചേർത്തല (83 ) മൂന്നാംസ്ഥാനത്തുമെത്തി.    അറബിക് യുപി വിഭാഗത്തിൽ 65 പോയിന്റ്‌ നേടി ചേർത്തല, തുറവൂർ ഉപജില്ലകൾ കിരീടം പങ്കിട്ടു. 63 പോയിന്റുമായി ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം രണ്ടാംസ്ഥാനത്തെത്തി. ഹരിപ്പാടിനാണ് (61 ) മൂന്നാംസ്ഥാനം. ഹൈസ്‌കൂളിൽ കായംകുളം ഉപജില്ല ജേതാക്കളായി – -93 പോയിന്റ്‌. തുറവൂർ (88) രണ്ടും ആലപ്പുഴ (84) മൂന്നും സ്ഥാനംനേടി.    സമാപനസമ്മേളനത്തിൽ എ എം ആരിഫ്‌ എംപി ട്രോഫികൾ വിതരണംചെയ്‌തു. നഗരസഭാധ്യക്ഷ സൗമ്യാ രാജ്‌ അധ്യക്ഷയായി. വിദ്യാഭ്യാസ ഉപഡയറക്‌ടർ പി സുജാത, എസ്‌ വിജയലക്ഷ്‌മി, സോണി പവേലി, എം സജി എന്നിവർ സംസാരിച്ചു. ബി നസീർ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News