തനിമചോരാത്ത ആദിപാട്ടിൽ 
കോടംതുരുത്ത് നേടി

എച്ച്എസ് വിഭാഗം നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോടംതുരുത്ത് ഗവ. വിവി എച്ച്എസ് സ്‍കൂൾ ടീം


ആലപ്പുഴ എടിയേ എടി മാണി എടി ചെങ്ങന്നൂരു മാണി..... തനതുവാദ്യങ്ങളായ തുടിയുടെയും  കുഴിത്താളത്തിന്റെയും അകമ്പടിയോടെ ചെങ്ങന്നൂർ ആദിപാട്ടിലെ മുടിയാട്ട പാട്ടുപാടിയ കോടംതുരുത്ത്  വിവിഎച്ച്എസ്എസ് ടീമിന്‌ ഹൈസ്‌കൂൾ നാടൻപാട്ടിൽ ഒന്നാംസ്ഥാനം. തെക്കൻ പ്രദേശത്തുള്ളവർ കുട്ടനാട്ടിലെ പടശേഖരങ്ങളിൽ കൊയ്‌ത്തിനിറങ്ങിയ പോയകാലത്തിന്റെ ഓർമപ്പെടുത്തലുകളാണ്‌ ഈ പാട്ട്. തലയാട്ടമെന്നും മുടിയാട്ടമെന്നും നീലിയാട്ടമെന്നും മുടി തല്ലിയാട്ടമെന്നുമൊക്കെ ദേശവ്യത്യാസമനുസരിച്ച്‌ പറയാറുണ്ട്‌. ആദിത്യ, ആർദ്ര, ആദ്യ, ഗോപിക, ശ്രീലക്ഷ്‌മി, അബിന, ശിവകാശി എന്നിവരാണ് തനിമ ചോരാതെ പാടിയത്‌. ചന്തിരൂർ മായ കലാസമിതിയിലെ നീതു, ജോഷി എന്നിവരാണ് പരിശീലകർ. നാടൻപാട്ട് ഗവേഷകനായ കമൽ ചന്തിരൂർ, എഴുപുന്നക്കാരി മങ്കയെക്കൊണ്ട് 1996ൽ പാടിച്ച്‌ റെക്കോഡ് ചെയ്‌തിരുന്നു. മത്സരിച്ച 12ൽ എട്ട്‌ ടീമിന്‌ എ ഗ്രേഡ് ലഭിച്ചു. Read on deshabhimani.com

Related News