സി കുട്ടപ്പനെ അനുസ്‌മരിച്ചു

സി കുട്ടപ്പൻ അനുസ്മരണ യോഗം ആർ രാജേഷ് ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര സിപിഐ എം മാവേലിക്കര ഏരിയ കമ്മിറ്റി അംഗം,  ജില്ലാ കൗൺസിലംഗം, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ, പട്ടികജാതി സഹകരണസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സി കുട്ടപ്പന്റെ നാലാം ചരമവാർഷികം ഭരണിക്കാവിൽ ആചരിച്ചു.  സ്‌മൃതിമണ്ഡപത്തിലെ പുഷ്‌പാർച്ചനയ്‌ക്കുശേഷം നടന്ന അനുസ്‌മരണ യോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ആർ രാജേഷ് ഉദ്ഘാടനംചെയ്‌തു. വിജയൻ ഉണ്ണിത്താൻ അധ്യക്ഷനായി. കെ മധുസൂദനൻ, കോശി അലക്‌സ്, ആർ ഗംഗാധരൻ, എ എം ഹാഷിർ, ജി അജയകുമാർ, ജി രമേശ്കുമാർ, സിബി വർഗീസ്, ബി വിശ്വനാഥൻ, ടി വിശ്വനാഥൻ, വാസുദേവൻപിള്ള, ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News