തപാല്‍വകുപ്പ് പാഴ്സല്‍ പാക്കേജ് 
യൂണിറ്റ് ആരംഭിച്ചു



മാവേലിക്കര തപാൽവകുപ്പ് മാവേലിക്കര ഡിവിഷന്റെ അഞ്ച് തപാൽ ഓഫീസുകളിൽ പാഴ്‌സൽ പാക്കേജ് യൂണിറ്റുകൾ ആരംഭിച്ചു.  മാവേലിക്കര ഹെഡ് പോസ്‌റ്റ്‌ ഓഫീസിൽ കാർത്തിക് ആർ നാഥിൽനിന്ന്‌ പാഴ്സൽ ഏറ്റുവാങ്ങി പബ്ലിക് റിലേഷൻ ഇൻസ്‌പെക്‌ടർ ജയചന്ദ്രൻ, പോസ്‌റ്റ്‌ മാസ്‌റ്റർ ജ്യോതിലക്ഷ്‌മി എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്‌തു.  ഡെപ്യൂട്ടി പോസ്‌റ്റ്‌ മാസ്‌റ്റർ മീനാക്ഷി, പോസ്‌റ്റൽ അസിസ്‌റ്റന്റ് ജുമൻ ഉള്ള എന്നിവർ സംസാരിച്ചു. പാക്കിങ് യൂണിറ്റിൽ പാഴ്സൽ കവറും അനുബന്ധ സാമഗ്രികളും ഒരുക്കിയിട്ടുണ്ട്. ചെറിയ ഫീസ് അടച്ച് പൊതുജനങ്ങൾക്ക് സേവനം പ്രയോജനപ്പെടുത്താം. Read on deshabhimani.com

Related News