നിർമാണത്തൊഴിലാളികള്‍ ഇന്ന് പണിമുടക്കും



ആലപ്പുഴ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സിഐടിയു വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യവ്യാപക പണിമുടക്ക്‌ നടത്തും. പെൻഷൻ സാമ്പത്തിക ബാധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കുക, 1996ലെ നിർമാണ തൊഴിലാളി സെസ് നിയമം സംരക്ഷിക്കുക, നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, തൊഴിലാളി കുടുംബങ്ങൾക്ക് മാസം 7500 രൂപയും 10 കിലോ ഭക്ഷ്യധാന്യവും നൽകുക, ഇന്ധന വില കുറയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. രണ്ടിന് പോസ്‌റ്റ്‌ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും.  പള്ളിപ്പുറത്ത്‌ ജില്ലാ പ്രസിഡന്റ് സി ബി ചന്ദ്രബാബുവും ഇരുമ്പുപാലത്ത്‌ സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരജ്ഞൻ എംഎൽഎയും അമ്പലപ്പുഴയിൽ ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎയും നാരകത്തറയിൽ ജില്ലാ ജനറൽസെക്രട്ടറി പി  ഗാനകുമാറും ചെങ്ങന്നൂരിൽ യൂണിയൻ ജില്ല സെക്രട്ടറി എ മഹേന്ദ്രനും ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News