മാന്നാർ ഏരിയ സമ്മേളനം ഇന്ന് തുടങ്ങും



മാന്നാർ സിപിഐ എം മാന്നാർ ഏരിയ സമ്മേളനത്തിന് വ്യാഴാഴ്‌ച കെ കെ രാമചന്ദ്രൻനായർ നഗറിൽ (മാന്നാർ ആര്യാട്ട് ഹാൾ) തുടക്കമാകും. രാവിലെ ഒമ്പതിന് പതാക ഉയർത്തൽ, പുഷ്‌പാർച്ചന.  പ്രതിനിധിസമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യും. ഏരിയ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. മന്ത്രി സജി ചെറിയാൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ മഹേന്ദ്രൻ, എം സത്യപാലൻ, ജി ഹരിശങ്കർ, കെ എച്ച് ബാബുജാൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി വിശ്വംഭരപ്പണിക്കർ, പുഷ്‌പലത മധു എന്നിവർ പങ്കെടുക്കും.  വൈകിട്ട് അഞ്ചിന് ‘മാന്നാറിന്റെ സമഗ്രവികസനം ഇന്ന് -നാളെ’ സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. വത്സല മോഹൻ അധ്യക്ഷയാകും. അഡ്വ. പി വിശ്വംഭരപ്പണിക്കർ വിഷയാവതരണം നടത്തും.  വിവിധ പാർടികളിൽനിന്ന്‌ സിപിഐ എമ്മിനൊപ്പം എത്തിയവർക്ക് സ്വീകരണവും കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ആദ്യകാല പ്രവർത്തകരെ ആദരിക്കലും നടക്കും. സമ്മേളനം വെള്ളിയാഴ്‌ച സമാപിക്കും. Read on deshabhimani.com

Related News