രാജ്യാന്തര വയോജന ദിനാചരണം

പരസ്‍പര സഹായനിധി തുമ്പോളിയില്‍ സംഘടിപ്പിച്ച വയോജന സ്നേഹസംഗമം പി പി ചിത്തരഞ്ജന്‍ എംഎല്‍എ 
ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ രാജ്യാന്തര വയോജന ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് നടത്തുന്ന പരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്‌ഘാടനംചെയ്‌തു. കലക്‌ടർ വി ആർ കൃഷ്‌ണതേജ അധ്യക്ഷനായി. വിവിധ മേഖലകളിൽ മികവ് പുലർത്തിയ മുതിർന്ന പൗരന്മാരെ ആദരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ എ ഒ അബീൻ, സീനിയർ സൂപ്രണ്ട് എം എൻ ദീപു, എം മുഹമ്മദ് കോയ എന്നിവർ പങ്കെടുത്തു. വയോജന മന്ദിരത്തിലെ താമസക്കാരുടെയും മുതിർന്ന പൗരന്മാരുടെയും കലാപരിപാടികൾ, കോളേജ് വിദ്യാർഥികൾക്കായുള്ള പോസ്‌റ്റർ രചനാമത്സരം, കുട്ടികളുടെ നേതൃത്വത്തിൽ വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലൽ, ജില്ലയിലെ വിവിധ വയോജന കേന്ദ്രങ്ങളിലെ താമസക്കാർക്കായുള്ള മെഡിക്കൽ ക്യാമ്പുകൾ, തെരുവ് നാടകം, സെമിനാർ, ബോധവൽക്കരണ ക്ലാസുകൾ, പ്രദർശനങ്ങൾ തുടങ്ങി നാലുദിവസത്തെ പരിപാടികളാണ് നടത്തുന്നത്. ജവഹർ ബാലഭവൻ, റെയ്ബാൻ ഓഡിറ്റോറിയം, കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിപാടികൾ. പരസ്‌പര സഹായനിധി തുമ്പോളിയിൽ സംഘടിപ്പിച്ച വയോജന സ്‌നേഹസംഗമം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് പി ജ്യോതിസ് അധ്യക്ഷനായി. സംഗീതജ്ഞൻ ആലപ്പി മോഹനൻ, ആലപ്പി ജിമ്മി, വിമുക്തഭടന്മാരായ ആർട്ടിസ്‌റ്റ്‌ രാജപ്പൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വയോജനങ്ങൾക്ക് കെ സേതുലക്ഷ്‌മി സ്‌നേഹോപഹാരം നൽകി. ഗവ. മുഹമ്മദൻസ് എൽപി സ്‍കൂളിൽ ലോക വയോജനദിനാചരണത്തിന്റെ ഭാഗമായി ‘വയോജന വന്ദനം' പരിപാടി സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സന്ദീപ് ഉണ്ണികൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. അഞ്ച്‌ പതിറ്റാണ്ട്‌ മുമ്പ്‌ ഈസ്‍കൂളിൽ പഠിച്ചവരും നിലവിൽ സ്‍കൂളിൽ പഠിക്കുന്ന കുട്ടികളുടെ മുത്തച്ഛന്മാരുമായ മുഹമ്മദ് കാസിം, ഇ സലിംകുട്ടി, ടി എ മജീദ്‌, കൃഷ്‌ണമൂർത്തി എന്നിവരെ ആദരിച്ചു. അമ്പലപ്പുഴ കേരള സ്‌റ്റേറ്റ് സർവീസ്‌ പെൻഷനേഴ്സ് യൂണിയൻ അമ്പലപ്പുഴ ബ്ലോക്ക് ലോക വയോജനദിനം ആചരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കവിത ഉദ്ഘാടനംചെയ്‌തു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് എ അബ്‌ദുക്കുട്ടി അധ്യക്ഷനായി. ബ്ലോക്കിലെ അഞ്ച്‌ പഞ്ചായത്തുകളിൽ തെരഞ്ഞെടുക്കപ്പെട്ട വയോധികരെ പുതുവസ്‌ത്രം നൽകി ജില്ലാ കമ്മിറ്റിയംഗം കെ ഗോപി ആദരിച്ചു. Read on deshabhimani.com

Related News