ലാളിത്യത്തോടെ സംവദിച്ച വ്യക്തിത്വം

ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ അനുസ്‌മരണം മന്ത്രി വീണ ജോർജ് ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര ഇടപെടുന്നവരെ മനസിലാക്കി ലാളിത്യത്തോടെ സംവദിച്ച വ്യക്തിത്വമായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയെന്ന്‌ മന്ത്രി വീണ ജോർജ്. ഓർത്തഡോക്‌സ്‌ സഭ മാവേലിക്കര ഭദ്രാസനം സംഘടിപ്പിച്ച പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബസേലിയോസ് പൗലോസ് ദ്വിതീയൻ സ്‌മാരക ഭവനദാന പദ്ധതി മാർത്തോമ്മാ സഭ ചെങ്ങന്നൂർ–മാവേലിക്കര ഭദ്രാസന മെത്രാപൊലീത്താ തോമസ് മാർ തീമോത്തിയോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്‌തു. ഓർത്തഡോക്‌സ്‌ സഭ മാവേലിക്കര ഭദ്രാസന സഹായ മെത്രാപൊലീത്ത അലക്‌സിയോസ് മാർ യൗസേബിയോസ് അധ്യക്ഷനായി. എം എസ് അരുൺകുമാർ എംഎൽഎ, സഭാ മുൻ സെക്രട്ടറി ഡോ. ജോർജ് ജോസഫ്, നഗരസഭ അധ്യക്ഷൻ കെ വി ശ്രീകുമാർ, കൗൺസിലർ നൈനാൻ സി കുറ്റിശേരി, ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, സഭ മാനേജിങ് കമ്മിറ്റിയംഗം ഫാ. സോനു ജോർജ് ഭദ്രാസന കൗൺസിൽ അംഗം ഫാ. പി ഡി സ്‌കറിയ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News