ഒരു ലാബ്‌കൂടി; പരിശോധന വേഗത്തിൽ



ആലപ്പുഴ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒരു ലാബിൽക്കൂടി കോവിഡ് സാമ്പിൾ പരിശോധന തുടങ്ങി. പുതിയ ലാബിന് ആർടിപിസിആർ പരിശോധനയ്‌ക്ക്‌ ഐസിഎംആർ അനുമതി ലഭിച്ചതോടെയാണ്‌ പരിശോധന ആരംഭിച്ചത്‌. ഇതോടെ ജില്ലയിൽ കോവിഡ് പരിശോധനാ ഫലങ്ങൾ കൂടുതൽ വേഗത്തിൽ നൽകാനാകും.    മൈക്രോബയോളജി വിഭാഗത്തിനോട് ചേർന്നാണ് പുതിയ ലാബ് പ്രവർത്തനസജ്ജമാക്കിയത്. 100 മുതൽ 200 വരെ പ്രതിദിന പരിശോധന നടത്താനാകും. ഇതോടെ ദേശീയ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേതുൾപ്പെടെ മെഡിക്കൽ കോളേജ് ക്യാമ്പസിൽ രണ്ട് ആർടിപിസിആർ ലാബുകളായി. 15 ലക്ഷം രൂപയാണ് പുതിയ ലാബിന്‌ ചെലവായത്‌‌. ദേശീയ ആരോഗ്യദൗത്യം വഴിയാണ്‌  ജീവനക്കാരെ  ലഭ്യമാക്കിയത്‌.  മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വിജയലക്ഷ്‌മി, മൈക്രോബയോളജി പ്രൊഫ. ഡോ. ശോഭകർത്ത, അസോസിയേറ്റ് പ്രൊഫ. ഡോ. അതിത മാധവൻ എന്നിവരുടെ നേത‌ൃത്വത്തിലാണ്  പ്രവർത്തനം‌.     ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ കോവിഡ്‌ പരിശോധനയ്‌ക്ക്‌ വേഗം കൂട്ടാൻ ഓട്ടോമാറ്റിക്‌ ന്യൂക്ലിക് ആസിഡ് എക്‌സ്ട്രാക്‌ടർ മെഷീൻ പ്രവർത്തനം ജൂലൈ 16ന്‌ തുടങ്ങി. മണിക്കൂറിൽ 96 സാമ്പിളുകൾ പരിശോധിക്കാനാകും. നാല്‌ മണിക്കൂറിൽ ഫലവും അറിയാം. യന്ത്രസഹായമില്ലാതെ ആർഎൻഎ എക്‌സ്ട്രാക്‌ഷൻ നടത്തുമ്പോൾ ദിവസം 400 എണ്ണമേ സാധിക്കുമായിരുന്നുള്ളൂ. പുതിയ യന്ത്രമെത്തിയതോടെ പരിശോധിക്കാവുന്ന സ്രവ സാമ്പിളുകളുടെ എണ്ണം 1000 ആയി. പുതിയ ഒമ്പത് ജീവനക്കാരെയാണ്‌ നിയമിച്ചത്‌. Read on deshabhimani.com

Related News