ബേക്കറി പാലം നാളെ തുറക്കും



മങ്കൊമ്പ് കൈനകരിയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന 23.5 കോടി രൂപയുടെ വിവിധ പദ്ധതികളുടെ നിർമാണവും  പൂർത്തിയായ ബേക്കറി പാലവും തിങ്കളാഴ്‌ച രാവിലെ 10ന്‌ ഓൺലൈനായി മന്ത്രി ജി സുധാകരൻ ഉദ്‌ഘാടനംചെയ്യും. എൽഡിഎഫ് സർക്കാർ വന്നശേഷം കൈനകരി പഞ്ചായത്തിൽ നിരവധി പദ്ധതികൾക്ക്‌  തുടക്കംകുറിക്കാനായി.     തുടർച്ചയായി മടവീഴ്‌ച ഉണ്ടാകുന്ന പാടശേഖരമാണ് വലിയതുരുത്ത്. ബണ്ടിൽ താമസിക്കുന്ന  300 കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നു.  പുറംബണ്ട് കല്ലുകെട്ടി സംരക്ഷിക്കാൻ അഞ്ചുകോടി രൂപ ബജറ്റിൽ അനുവദിച്ച്‌ നിർമാണം ആരംഭിച്ചു.  അഞ്ച്, എട്ട്  വാർഡുകളിലെ തുരുത്തുകളിലാണ്  ആദ്യം വെള്ളം കയറുക. വീടുകളും പുരയിടങ്ങളും വെള്ളത്തിലാകും. ഊരാളശേരി, പ്ലാശേരി, ഭജനമഠം, ഐലൻഡ്‌‌ എന്നീ  തുരുത്തുകൾ കല്ലുകെട്ടി സംരക്ഷിക്കാൻ 7.70 കോടി രൂപയാണ്  ആനുവദിച്ചത്.  നെടുമുടി - കുപ്പപ്പുറം- വേമ്പനാട് കായൽതീരം  റോഡ് നിർമാണത്തിനായി 10 കോടി രൂപയും അനുവദിച്ചു. റോഡിന്റെ അവസാന റീച്ചാണിത്. ഇത്‌ പൂർത്തിയാകുന്നതോടെ വേമ്പനാട്ട് കായൽത്തീരത്ത്  എളുപ്പത്തിൽ എത്തിച്ചേരും.  ടൂറിസം വികസനത്തിന് സാധ്യതയേറും‌. Read on deshabhimani.com

Related News