പ്രതിഷേധാഗ്‍നി....

എ കെ ജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ എം ഏരിയ കമ്മിറ്റി 
നേതൃത്വത്തിൽ അമ്പലപ്പുഴയില്‍ നടത്തിയ പ്രതിഷേധപ്രകടനം


 ആലപ്പുഴ സിപിഐ എം സംസ്‌ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന്‌ നേർക്കുള്ള ബോംബേറിനെതിരെ ജനകീയ പ്രതിഷേധം ആളി. അക്രമത്തിലൂടെ കലാപം സൃഷ്‌ടിക്കാനുള്ള ശ്രമത്തിനെതിരെ സിപിഐ എം,  വർഗ ബഹുജന സംഘടനകൾ പ്രതിരോധം തീർത്തു. അക്രമത്തിലൂടെയും ഭീകരത സൃഷ്‌ടിച്ചും തൊഴിലാളിപ്രസ്ഥാനത്തെ കീഴടക്കാനാകില്ലെന്ന സന്ദേശം പകരുന്നതായിരുന്നു ഓരോ മേഖലയിലെയും ആയിരങ്ങൾ അണിനിരന്ന പ്രതിഷേധം. അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ പ്രതിഷേധം എച്ച്‌ സലാം എംഎൽഎ ഉദ്‌ഘാടനംചെയ്‌തു.  ഇരട്ടക്കുളങ്ങരയിൽ ആരംഭിച്ച പ്രകടനം കച്ചേരിമുക്ക് ഡിവൈഡർ ചുറ്റി ബസ്‌ സ്‌‌റ്റേഷനിൽ സമാപിച്ചു. ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ, അംഗങ്ങളായ സി ഷാംജി, എ പി ഗുരുലാൽ, കെ മോഹൻ കുമാർ, അമ്പലപ്പുഴ ടൗൺ ലോക്കൽ സെക്രട്ടറി എ രമണൻ എന്നിവർ പങ്കെടുത്തു. മാരാരിക്കുളം സിപിഐ എം മാരാരിക്കുളം ഏരിയ കമ്മിറ്റി കലവൂരിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം ജി വേണുഗോപാൽ ഉദ്ഘാടനംചെയ്‌തു. കെ ആർ ഭഗീരഥൻ അധ്യക്ഷനായി. ജലജ ചന്ദ്രൻ, കെ ഡി മഹീന്ദ്രൻ, കെ എസ് വേണുഗോപാൽ എന്നിവർ സംസാരിച്ചു. ദേശാഭിമാനി ആലപ്പുഴ യൂണിറ്റില്‍ നടന്ന പ്രതിഷേധത്തില്‍ അസിസ്റ്റന്റ് എഡിറ്റര്‍ എം രാജേഷ്, പി. ജയപ്രദീപ് എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News