തീരദേശ സ്‌റ്റേഷനുകളിൽ 
താൽക്കാലിക നിയമനം



ആലപ്പുഴ തോട്ടപ്പള്ളി, അർത്തുങ്കൽ തീരദേശ പൊലീസ് സ്‌റ്റേഷനുകളിലെ ഇന്റർസെപ്റ്റർ/റസ്‌ക്യൂ ബോട്ടുകളിൽ സ്രാങ്ക്, ഡ്രൈവർ, ലാസ്‌കർ തസ്‌തികകളിൽ താൽക്കാലിക നിയമനം. മൂന്നു തസ്‌തികകളിലും ഏഴാം ക്ലാസ് വരെ പഠിച്ചവരെയാണ് പരിഗണിക്കുന്നത്. മറ്റ്‌ യോഗ്യതകൾ: സ്രാങ്ക്-ബോട്ട് സ്രാങ്ക് സർട്ടിഫിക്കറ്റ്, എംഎംഡി ലൈസൻസ്, മദ്രാസ് ജനറൽ റൂൾസ് പ്രകാരമുള്ള ലൈസൻസ്, ട്രാവൻകൂർ- കൊച്ചിൻ റൂൾ പ്രകാരമുള്ള ബോട്ട് സ്രാങ്ക് ലൈസൻസ്. 5, 12 ടൺ ഇന്റർസെപ്റ്റർ ബോട്ടിൽ കടലിൽ ജോലി ചെയ്‌തുള്ള പരിചയം. പ്രായം- 45 വരെ. പ്രതിദിന വേതനം- 1155 രൂപ. ഡ്രൈവർ: ബോട്ട് ഡ്രൈവർ ലൈസൻസ്, എംഎംഡി ലൈസൻസ്, 5, 12 ടൺ ഇന്റർസെപ്റ്റർ ബോട്ട് കടലിൽ ഓടിച്ച് മൂന്ന്‌ വർഷത്തെ പരിചയം. പ്രായം- 45 വരെ. പ്രതിദിന വേതനം- 700 രൂപ. ലാസ്‌കർ: -തുറമുഖവകുപ്പ് നൽകുന്ന ബോട്ട് ലാസ്‌കർ ലൈസൻസ്.  പ്രായം- 18നും 40നും മധ്യേ. പ്രതിദിന വേതനം -645 രൂപ. അപേക്ഷകർ കടലിൽ 500 മീറ്റർ നീന്തൽ പരിശോധനയിൽ വിജയിക്കണം. 22ന് രാവിലെ എട്ടിന് ശാരീരിക, മാനസിക ആരോഗ്യക്ഷമത തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും മറ്റ്‌ രേഖകളുമായി തോട്ടപ്പള്ളി തീരദേശ പൊലീസ് സ്‌റ്റേഷനിൽ എത്തണം.  Read on deshabhimani.com

Related News