വർഗീയതയെ വർഗസമരത്തിലൂടെയേ തകർക്കാനാകൂ: എളമരം കരീം

സിഐടിയു ജില്ലാ പഠനക്ലാസ് എളമരം കരീം എംപി ഉദ്ഘാടനംചെയ്യുന്നു


  അമ്പലപ്പുഴ സിഐടിയു ജില്ലാ പഠനക്ലാസ് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്‌തു. ആർഎസ്എസിനായി ചരിത്രം വളച്ചൊടിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വർഗീയതയെ കൂട്ടുപിടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം കൈപ്പിടിയിലൊതുക്കുകയാണ് മോദി സർക്കാർ. ഈ വർഗീയതയെ വർഗസമരത്തിലൂടെയേ തകർക്കാനാകൂ. അതിന് തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി മുന്നേറണമെന്ന് എളമരം കരീം പറഞ്ഞു. പറവൂർ ഇ എം എസ് ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, പി പി ചിത്തരഞ്‌ജൻ എംഎൽഎ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പ്രസാദ്, എ മഹേന്ദ്രൻ, ജി രാജമ്മ, ടി കെ ദേവകുമാർ, എൻ ആർ ബാബുരാജ്, വി എസ് മണി, സി വി ജോയി, സുരേശ്വരി ഘോഷ്, എം കൃഷ്‌ണലത എന്നിവർ സംസാരിച്ചു. "വർഗീയത–-സമകാലീന ഇന്ത്യ’ എന്ന വിഷയത്തിൽ എളമരം കരീം എംപിയും, "സാമ്രാജ്യത്വം, മൂലധനം, വർഗീയത’ എന്ന വിഷയത്തിൽ പ്രൊഫ. വി കാർത്തികേയൻനായരും ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി പി ഗാനകുമാർ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News