കായിക പരിശീലന ക്യാമ്പ്‌

ചുനക്കര നേതാജി ആർട്ട്സ് ആന്റ് സ്പോർട്ട് സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫുട്ബോൾ കോച്ചിങ്‌ ക്യാമ്പ് 
എം എസ് അരുൺ കുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


ചാരുംമൂട്    ചുനക്കര നേതാജി ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്ബ്‌ കുട്ടികൾക്കായി ആരംഭിച്ച സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പും പെൺകുട്ടികളുടെ വോളി ബോൾ കോച്ചിങ് ക്യാമ്പും വനിതകളുടെ യോഗ പരിശീലന ക്യാമ്പും എം എസ്  അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു.    പി വി ഗോപാലകൃഷ്ണൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്  കെ ആർ അനിൽകുമാർ, എസ്ഐഇടി ഡയറക്ടർ ബി അബുരാജ്, ബി ബിനു, സുരേഷ് പുലരി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വി കെ രാധാകൃഷ്ണൻ, ജയലക്ഷ്മി ശ്രീകുമാർ, വാർഡംഗം അനു, രഘുനാഥക്കുറുപ്പ്, വി രാജ് എന്നിവർ സംസാരിച്ചു. വിവരങ്ങൾക്ക് ഫോൺ : 87 14277631,701 2788454, 9048 534275. ഇന്റർനാഷണൽ കരാത്തെ ഓർഗനൈസേഷനും ചാരുംമൂട് പബ്ലിക് ലൈബ്രറിയും ലൈബ്രറി ഹാളിൽ ഞായർ രാവിലെ 9.30ന് വെക്കേഷൻ കായികപരിശീലനം തുടങ്ങും. ഇന്ത്യൻ ബ്രാഞ്ച് ചീഫ് സെനൻസായി കെ ആർ അജയുടെ നേതൃത്വത്തിൽ കരാത്തെ, ക്വിക്ബോക്സിങ്‌, യോഗ, മാർഷ്യൽ ആർട്സ് എന്നിവയ്ക്കാണ് പരിശീലനം നൽകുന്നത്. സിപിഐ എം ചാരുംമൂട് ഏരിയാ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News