ഗ്രൂപ്പ് 12 മത്സരങ്ങള്‍ ആരംഭിച്ചു



ആലപ്പുഴ സംസ്ഥാന സ്‌കൂൾ ഗെയിംസ് ഗ്രൂപ്പ് 12 മത്സരങ്ങൾ ആലപ്പുഴയിൽ ആരംഭിച്ചു. എസ്ഡി കോളജ് ഗ്രൗണ്ടിൽ എച്ച് സലാം എംഎൽഎ മത്സരങ്ങൾ ഉദ്ഘാടനംചെയ്‌തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി സുജാത അധ്യക്ഷയായി.  ജില്ലാ സ്‌പോർട്‌സ്‌ കോ –-ഓർഡിനേറ്റർ വിജു, സംസ്ഥാന സ്കൂൾ സ്പോർട്സ് ഓർഗനൈസർ എൽ ഹരീഷ് ശങ്കർ , ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി ജി വിഷ്ണു, എം കെ ശോഭന, എസ്‌ സുമാ ദേവി , പി കെ ഉമാനാഥൻ, ശാന്തി സോളമൻ, പി ഡി ജോഷി എന്നിവർ സംസാരിച്ചു. വിവിധ ജില്ലകളിൽനിന്ന് 1700 കായികതാരങ്ങൾ പങ്കെടുക്കും. പുരുഷ വിഭാഗം ക്രിക്കറ്റ് മത്സരങ്ങൾ എസ്ഡി കോളേജ് കെസിഎ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും വനിതാ വിഭാഗം ക്രിക്കറ്റ് മത്സരങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ഗ്രൗണ്ടിലുമാണ്‌ നടക്കുന്നത്‌. അണ്ടർ –-14, അണ്ടർ –-17, അണ്ടർ–-19 വിഭാഗങ്ങളിലാണ്‌ ക്രിക്കറ്റ് മത്സരങ്ങൾ. നാല്, അഞ്ച് തീയതികളിൽ ആലപ്പുഴ വൈഎംസിഎയിൽ ടേബിൾ ടെന്നീസ് മത്സരവും അഞ്ചിന് എസ്ഡിവി സെന്റിനറി ഹാളിൽ യോഗ മത്സരവും നടക്കും. Read on deshabhimani.com

Related News