കഥപറയാൻ മുന്നിൽ പെൺകുട്ടികൾ

കഥാപ്രസംഗം എച്ച്എസ്എസ് വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് എച്ച്എസ്എസിലെ റ്റാനിയയും സംഘവും


ആലപ്പുഴ കലോത്സവ കഥാപ്രസംഗത്തിൽ പെൺകോയ്‌മ. ഹൈസ്‌കൂൾ വിഭാഗത്തിൽ മത്സരിച്ച 16 പേരിൽ 15 ഉം പെൺകുട്ടികൾ. ആദ്യ മൂന്ന് സ്ഥാനത്ത് എത്തിയതും ഇവർ തന്നെ. മാവേലിക്കര ഗേൾസ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി എ എസ് ആർദ്ര ചിലപ്പതികാരം കഥ പറഞ്ഞ് എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി. ആർ അലീന, എം എസ് ശിശിര, അബി ഗെയ്ൽ ലിയതോമസ് എന്നിവർ പിന്നണിയൊരുക്കി  മാവേലിക്കര വെസ്‌റ്റ്‌ ഫോർട്ട്‌ ശ്രീരേഖഭവൻ അനിൽകുമാറിന്റെയും അധ്യാപിക എസ് ശ്രീരേഖയുടെയും മകളാണ് ആർദ്ര. എച്ച്എസ്എസ് വിഭാഗത്തിലും പെൺഅധിപത്യമായിരുന്നു. മത്സരിച്ച അഞ്ചുപേരും പെൺകുട്ടികൾ. ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ്എസിലെ റ്റാനിയ കായംകുളം കൊച്ചുണ്ണിയുടെ കഥ അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടി. അലിൻ മരിയ ജോർജ്,  അനുഗ്രഹ സെബാസ്‌റ്റ്യൻ,  നേഹലാൽ,  മെറിൻ പോൾ എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. കാഥികൻ പള്ളുരുത്തി രാമചന്ദ്രൻ ആണ് പരിശീലകൻ. Read on deshabhimani.com

Related News