അഭിമന്യുവിന്റെ ഓർമകളിൽ പുരസ്‌കാരദാനം

രക്തസാക്ഷി അഭിമന്യുവിന്റെ പേരിൽ എകെപിസിടിഎ സംസ്ഥാന കമ്മിറ്റിയുടെ എവര്‍റോളിങ്‌ ട്രോഫി കേരള സർവകലാശാലാ സിൻഡിക്കറ്റ് അംഗം കെ എച്ച് ബാബുജാൻ ഏറ്റുവാങ്ങുന്നു


ചെങ്ങന്നൂർ രക്തസാക്ഷി അഭിമന്യുവിന്റെ ജ്വലിക്കുന്ന ഓർമകളിൽ എസ്എഫ്ഐ പ്രവർത്തകർക്ക്‌ ആവേശത്തിരതള്ളൽ. അഭിമന്യുവിന്റെ പേരിൽ എകെപിസിടിഎ സംസ്ഥാന കമ്മിറ്റി മികച്ച കലാലയ യൂണിയന്‌ സമ്മാനിക്കുന്ന എവർറോളിങ്‌ ട്രോഫി, സംസ്ഥാന ട്രഷറർ ഡോ. കെ ബിജുവിൽനിന്ന്‌ കേരള സർവകലാശാലാ സിൻഡിക്കറ്റ് അംഗം അഡ്വ. കെ എച്ച് ബാബുജാൻ ഏറ്റുവാങ്ങിയപ്പോഴാണ് എസ്എഫ്ഐ പ്രവർത്തകരുടെ ആവേശം അണപൊട്ടിയത്. എം വിജിൻ എംഎൽഎ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ നിശാന്തിന്‌ അവാർഡ് ശിൽപ്പം കൈമാറിയാണ്‌ യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തത്‌. വിവിധ ജില്ലകളിലെ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ബുധൻ രാവിലെ ചെങ്ങന്നൂർ ആശുപത്രി ജങ്‌ഷനിലെത്തിയ ജാഥയെ സജി ചെറിയാൻ എംഎൽഎ, സിപിഐ എം  ജില്ലാ സെക്രട്ടറി ആർ നാസർ, ഏരിയ സെക്രട്ടറി എം ശശികുമാർ, ജില്ലാ കമ്മിറ്റി അംഗം എം എച്ച് റഷീദ്, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. ജോജി അലക്‌സ്‌, ജനറൽ സെക്രട്ടറി ഡോ. സി പത്മനാഭൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി അക്ഷയ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ജെയിംസ് ശാമുവേൽ, എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. Read on deshabhimani.com

Related News