തെങ്കാശിയിൽനിന്ന്‌ നേരിട്ട്‌ പച്ചക്കറി 
സംഭരിക്കും: മന്ത്രി പ്രസാദ്‌

വെട്ടയ്‌ക്കൽ ഫാർമേഴ്സ് സൊസൈറ്റിയുടെ പൊക്കാളി നെൽകൃഷി വിളവെടുപ്പ്‌ മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനംചെയ്യുന്നു


ചേർത്തല പച്ചക്കറി വിലക്കയറ്റം തടയാനായി തെങ്കാശിയിൽ നിന്ന്‌  കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നേരിട്ട്‌ സംഭരണം നടത്തുമെന്ന്‌ മന്ത്രി പി പ്രസാദ്‌. ഇതിനായി പ്രത്യേക സംഭരണശാലയും തുടങ്ങും.  വെട്ടയ്‌ക്കൽ ഫാർമേഴ്സ് സൊസൈറ്റിയുടെ കൊയ്‌ത്ത്‌ ഉത്സവവും ഗ്രാമം പൊക്കാളി റൈസ്‌ വിപണനവും ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. കൃഷിവകുപ്പ്‌,- മൈനർ ഇറിഗേഷൻ വകുപ്പ്‌,- വെട്ടയ്‌ക്കൽ ബി ബ്ലോക്ക് പാടശേഖര സമിതി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. കൃഷി സമ്പൂർണവും ജനകീയവുമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉറപ്പാക്കും.   പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ് അധ്യക്ഷയായി. സംഘം പ്രസിഡന്റ് പി ജി പുരുഷോത്തമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, വൈസ് പ്രസിഡന്റ് ആർ ജീവൻ, ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്, അസി. പ്രിൻസിപ്പൽ കൃഷി ഓഫീസർ സുജ ഈപ്പൻ, കുത്തിയതോട് കൃഷി അസി. ഡയറക്‌ടർ റെയ്‌ച്ചൽ സോഫിയ അലക്‌സാണ്ടർ, കൃഷി ഓഫീസർ ആർ അശ്വതി തുടങ്ങിയവർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News