ദുരിതംപേറി കുട്ടനാട്ടുകാർ



മങ്കൊമ്പ്  വെള്ളം ഇറങ്ങാത്തിനാൽ കുട്ടനാട്ടിൽ ദുരിതം ഒഴിയുന്നില്ല. താഴ്‌ന്നപ്രദേശങ്ങൾ പലതും ഇപ്പോഴും വെള്ളത്തിൽത്തന്നെ. രണ്ടാഴ്‌ചയെങ്കിലും മഴ മാറിനിന്നാലേ കുട്ടനാട്ടിൽനിന്ന് വെള്ളമിറങ്ങൂ.  കിഴക്കൻ ജില്ലകളിൽ തുടരെ പെയ്യുന്ന മഴയുടെ വെള്ളം ഒഴുകിയെത്തുന്നതാണ്‌ പ്രതിസന്ധിയേറ്റുന്നത്‌. ഇതോടൊപ്പം രാവിലെമുതൽ ഉച്ചവരെ വേലിയേറ്റത്തിൽ ഒരടിയോളം ജലനിരപ്പുയരുന്നതും ദുരിതമിരട്ടിപ്പിക്കുകയാണ്.   പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ മേച്ചേരി വാക്ക പാടശേഖരം പുഞ്ചകൃഷിക്ക് പമ്പിങ് ആരംഭിക്കാത്തതിനാൽ തട്ടാശേരി റോഡിൽ മങ്കൊമ്പ് പാലംമുതൽ പൊട്ടുമുപ്പതുവരെ റോഡ്‌ വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്‌. ആറുകോടി രൂപയ്‌ക്ക് ടെൻഡർ ചെയ്‌ത റോഡിന്റെ നിർമാണം ആരംഭിക്കണമെങ്കിൽ പാടശേഖരത്തിലെ വെള്ളം വറ്റണം. എ സി റോഡിൽ ഒന്നാംകര ഭാഗത്ത് വെള്ളക്കെട്ട് തുടരുകയാണ്. Read on deshabhimani.com

Related News