ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി 
ആലപ്പുഴ; ആഘോഷിച്ച്‌ നാട്‌

കേന്ദ്രസർക്കാരിന്റെ ഇന്ത്യൻ സ്വച്ഛതാ ലീഗ് ദേശീയ പുരസ‍്കാരം ന്യൂഡൽഹി 
താൽക്കത്തോറ സ‍്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി കൗശല്‍ കിഷോറില്‍ നിന്ന് ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് 
ഏറ്റുവാങ്ങുന്നു


  ആലപ്പുഴ രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ഇന്ത്യൻ സ്വച്ഛതാ ലീഗ് ദേശീയ പുരസ്‌കാരം കേന്ദ്ര സഹമന്ത്രി കൗശൽ കിഷോറിൽനിന്ന്‌ നഗരസഭാ ചെയർപേഴ്‌സൺ സൗമ്യരാജ് ഏറ്റുവാങ്ങി. ന്യൂഡൽഹി താൽക്കത്തോറ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഭവന നഗരകാര്യ സെക്രട്ടറി മനോജ് ജോഷി, പ്രിൻസിപ്പൽ സെക്രട്ടറി നികുഞ്ജ് ശ്രീവാസ്‌തവ എന്നിവർ സംസാരിച്ചു. നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ബീന രമേശ്, നഗരസഭ സെക്രട്ടറി ബി നീതുലാൽ എന്നിവർ പങ്കെടുത്തു. ഒരുലക്ഷം മുതൽ മൂന്നു ലക്ഷം വരെ ജനസംഖ്യയുള്ള രാജ്യത്തെ 1850 നഗരങ്ങളുമായി മത്സരിച്ചാണ് ആലപ്പുഴ നഗരസഭ അഭിമാന നേട്ടം കൈവരിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന്റെ ഭാഗമായി നഗരസഭയിൽ ആഘോഷവും മധുരം വിതരണവും അനുമോദന യോഗവും സംഘടിപ്പിച്ചു. അനുമോദനയോഗം പി പി ചിത്തരഞ്ജൻ എംഎൽഎ  ഉദ്ഘാടനംചെയ്‌തു. വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ എ ഷാനവാസ്, പാർലമെന്ററി പാർടി നേതാവ് എം ആർ പ്രേം, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആർ വിനീത, വാർഡ് കൗൺസിലർ എ എസ് കവിത, ഹെൽത്ത് ഓഫീസർ കെ പി വർഗീസ് എന്നിവർ സംസാരിച്ചു.  പായസം വിതരണംചെയ്‌തും പടക്കം പൊട്ടിച്ചും അവാർഡ് നേട്ടം ആഘോഷമാക്കി. Read on deshabhimani.com

Related News