പൊന്നാട് അട്ടിക്കളം–കായൽത്തീരം റോഡ് തുറന്നു

മണ്ണഞ്ചേരി പൊന്നാട് അട്ടിക്കളം -കായൽതീരം റോഡ് പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


മണ്ണഞ്ചേരി  പൊന്നാട് അട്ടിക്കളം -കായൽത്തീരം റോഡ് പി പി ചിത്തരഞ്‌ജൻ എംഎൽഎ  ഉദ്ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമിച്ചത്. പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് പി എ ജുമൈലത്ത് അധ്യക്ഷയായി.  ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം പി എ സബീന, പഞ്ചായത്തംഗങ്ങളായ കെ എസ് ഹരിദാസ്, നവാസ് നൈന എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News