ടിപിആർ അഞ്ചിൽ 
താഴെയാക്കണം: കേന്ദ്രസംഘം

കേന്ദ്രസംഘം കലക‍്ടർ എ അലക‍്സാണ്ടറുമായി ചർച്ച നടത്തുന്നു


ആലപ്പുഴ സംസ്ഥാനത്തെ ടിപിആർ​ അഞ്ച്​ ശതമാനത്തിൽ താഴെയാക്കണമെന്ന്​ കേന്ദ്രസംഘം. കോവിഡ്​ വ്യാപനം പഠിക്കാനെത്തിയ സംഘം  മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുയായിരുന്നു. ടിപിആർ ഉയർന്ന്​ നിൽക്കുന്നത്​ ആശ്വാസകരമല്ല. രോഗം വ്യാപകമായ പ്രദേശങ്ങൾ ‍കേന്ദ്രീകരിച്ച് അനുയോജ്യമായ നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും ശക്തമാക്കണം.  ക്ലസ്​റ്ററുകൾ കേന്ദ്രീകരിച്ച് രോഗം വ്യാപിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. ജില്ലയിലെ ആരോഗ്യവിദഗ്ധരും മെഡിക്കൽ കോളേജിലെ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരും ഉൾപ്പെട്ട സമിതി രൂപീകരിച്ച് വാർഡ് തലത്തിൽ റിപ്പോർട്ട് തയ്യാറാക്കും. കോവിഡ്​ അതിതീവ്ര വ്യാപനമേഖകളിൽ എന്തുചെയ്‌തെന്ന്‌  പരിശോധിക്കുമെന്നും കേന്ദ്രസംഘം പറഞ്ഞു.  നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്‌ടർ ഡോ. സുജിത്ത് സിങ്ങിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് ജില്ല സന്ദർശിച്ചത്. എൻസിഡിസി അഡ്വൈസർ ഡോ. എസ് കെ ജെയിൻ, ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. പ്രണയ് വർമ, പൊതുജനാരാഗ്യ വിദഗ്ധ ഡോ. രുചി ജെയ്ൻ, സംസ്ഥാന ആരോഗ്യ വകുപ്പ് അസി. ഡയറക്‌ടർ ഡോ. ബിനോയ് എസ് ബാബു എന്നിവർ സംഘത്തിലുണ്ട്‌. കലക്‌ടർ എ അലക്‌സാണ്ടറുമായി ചർച്ച നടത്തി. ആരോഗ്യപ്രവർത്തകരുടെ യോഗം ചേർന്നു.   മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ആർ വി രാംലാൽ, മെഡിക്കൽ കോളേജ് വൈസ്‌പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, ഡോ. ടി കെ സുമ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനു വർഗീസ്, ഡെപ്യൂട്ടി കലക്‌ടർ ( ദുരന്തനിവാരണം) ആശ സി എബ്രഹാം എന്നിവരും യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News