കേരള റോവിങ്‌ ടീമിനെ സ്വീകരിച്ചു

ശ്രീനഗറിൽ നടന്ന സബ്‌ ജൂനിയർ ആൻഡ്‌ ചലഞ്ചർ നാഷണൽ റോവിങ്‌ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കേരള കായിക താരങ്ങൾക്ക് നൽകിയ സ്വീകരണം


ആലപ്പുഴ ശ്രീനഗറിൽ നടന്ന 23–--ാം സബ്‌ ജൂനിയർ ആൻഡ്‌ അഞ്ചാം ചലഞ്ചർ നാഷണൽ റോവിങ്‌ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കേരള താരങ്ങൾക്ക് സ്വീകരണം നൽകി. നാല്‌ സ്വർണവും ഒരു വെങ്കല മെഡലും ഉൾപ്പെടെയാണ്‌ കേരള റോവിങ്‌ ടീം ചാമ്പ്യൻഷിപ്‌ നേടിയത്‌. അഥിതി സാബു, അമൽ റോസ്, അലീന ഷിബു, തൃഷ്‌ണ അനിൽകുമാർ കൂട്ടുകെട്ട് സബ്‌ ജൂനിയർ കോക്‌സ്‌ലസ് ഫോർ ഇനത്തിൽ സ്വർണംനേടി. ചലഞ്ചർ പെൺകുട്ടികളുടെ വിഭാഗത്തിൽ അനഘ ബാലൻ, അലിൻ മരിയ ജേക്കബ്, എ ആദിത്യ, ആര്യ ഡി നായർ എന്നിവരും ആൺകുട്ടികളുടെ വിഭാഗത്തിൽ ജി ഗോകുൽകൃഷ്‌ണ, അർജുൻദാസ്, മുസാമിൽ നൗഷാദ്, അക്ഷയ് സുരേഷ് എന്നിവരും സ്വർണംനേടി. പെൺകുട്ടികളുടെ ചലഞ്ചർ കോക്‌സ്‌ലസ് പെയർ വിഭാഗത്തിൽ ഡി ദേവപ്രിയ, വി ജെ അരുന്ധതി എന്നിവർ സ്വർണവും ആൺകുട്ടികളുടെ വിഭാഗത്തിൽ സച്ചു സുരേഷ്, ടി ജെ ആദിനാഥ് എന്നിവർ വെങ്കലവുംനേടി. ബിനു കുര്യൻ, വി നിത്യ, മാലിനീ ബറോയി എന്നിവരാണ്‌ പരിശീലകർ. എം ജേക്കബ് ടീം മാനേജർ.   സ്വീകരണച്ചടങ്ങിൽ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ പി ജെ ജോസഫ്, സെക്രട്ടറി എൻ പ്രദീപ്കുമാർ, ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്റ്‌ വി ജി വിഷ്‌ണു, സംസ്ഥാന റോവിങ്‌ അസോസിയേഷൻ സെക്രട്ടറി ജി ശ്രീകുമാരക്കുറുപ്പ്, കെ കെ പ്രതാപൻ, അഡ്വ. കുര്യൻ ജെയിംസ്, ടി ജയമോഹൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News