വ്യാപാരിദ്രോഹ നടപടിക്കെതിരെ 
മാർച്ച്‌

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജിഎസ്ടി ഓഫീസ് മാർച്ച് ജില്ലാ സെക്രട്ടറി 
ടി വി ബൈജു ഉദ്ഘാടനം ചെയ്യുന്നു


ആലപ്പുഴ ജിഎസ്‌ടി കൗൺസിലിന്റെ വ്യാപാരിദ്രോഹ നടപടിക്കെതിരെ വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി നഗരത്തിൽ മാർച്ചും ധർണയും നടത്തി.  ജില്ലാ സെക്രട്ടറി ടി വി ബൈജു ഉദ്‌ഘാടനം ചെയ്‌തു. ജമീല പുരുഷോത്തമൻ അധ്യക്ഷയായി. ഒ സി വക്കച്ചൻ, ടി വിജയകുമാർ, എസ് ശരത്, മണിമോഹൻ എന്നിവർ സംസാരിച്ചു. സി എ ബാബു സ്വാഗതവും, ബി എസ് അഫ്സൽ നന്ദിയും പറഞ്ഞു.   മുൻ വർഷങ്ങളിലെ സാങ്കേതിക പിഴവുകളുടെ പേരിൽ ചുമത്തിയ ലേറ്റ് ഫീ,  പെനാൽറ്റി ഫീ എന്നിവ ഒഴിവാക്കുക, ടെസ്‌റ്റ്‌‌ പർച്ചേസിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കുക, ചെറിയ പിഴകൾക്ക്‌ ഭീമമായ പിഴ ചുമത്തുന്ന ജിഎസ്‌ടി കൗൺസിലിന്റെ തെറ്റായ സമീപനം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. വാണിജ്യ നികുതി  ഡെപ്യൂട്ടി കമീഷണർക്ക്  നിവേദനവും നൽകി. Read on deshabhimani.com

Related News