കഴിവും 
അഭിരുചിയും പ്രധാനം



ആലപ്പുഴ  ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോടെക്കും ആർക്കിടെക്കും ഡാറ്റാസയൻസും സൈബർ സെക്യൂരിറ്റിയും ഭാവിയിൽ ലോകത്തെ വലിയ തൊഴിൽസാധ്യതകളാണെന്ന്‌ ഡോ. ടി പി സേതുമാധവൻ.  30 വർഷത്തിന്‌ ശേഷം ഇത്തരം ആധുനിക പ്രോഗ്രാമുകൾ ലോകത്ത്‌ പ്രധാന തൊഴിൽ  സാധ്യതകളാകും. കഴിവുകളും അഭിരുചിയും മനസിലാക്കി പ്രോഗ്രാമുകൾ തെരഞ്ഞെടുക്കണം.     വിവിധ കോഴ്‌സുകളെകുറിച്ച്‌ കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടിയേകിയ അദ്ദേഹം രാജ്യത്തെ വിവിധ ബിരുദ കോഴ്‌സുകളെയും യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകളെയും പരിചയപ്പെടുത്തി. പ്രവേശന നടപടികളിലെ ചട്ടങ്ങളും കരിയർ വികാസ സാധ്യതകളും വിശദീകരിച്ചു.   Read on deshabhimani.com

Related News