പന്തംകൊളുത്തി പ്രകടനം നടത്തി

ഗുസ്‌തി താരങ്ങളുടെ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആർ രാഹുലിന്റെ നേതൃത്വത്തിൽ പഴവീട് നടത്തിയ പ്രകടനം


  ആലപ്പുഴ പ്രായപൂർത്തിയാകാത്ത വനിതാ താരങ്ങളെ ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ച ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ ചരൺ സിങ്ങിനെതിരെ  നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ജില്ലയിലെ എല്ലാ യൂണിറ്റുകളിലും പന്തംകൊളുത്തി പ്രകടനം നടത്തി.  ഇന്ത്യയുടെ അഭിമാനമായ ഗുസ്‌തിതാരങ്ങൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണ പ്രഖ്യാപിച്ചായിരുന്നു പ്രകടനം. ജില്ലാ സെക്രട്ടറി ആർ രാഹുൽ പഴവീട് യൂണിറ്റിലും പ്രസിഡന്റ് ജെയിംസ് ശാമുവേൽ കുട്ടനാട്ടിലും സംസ്ഥാന കമ്മിറ്റിയംഗം എസ് സുരേഷ്‌കുമാർ രാമപുരത്തും സി ശ്യാംകുമാർ ചേർത്തലയിലും പങ്കെടുത്തു. Read on deshabhimani.com

Related News