ലോക പുകയിലരഹിത ദിനം ആചരിച്ചു

പുകയിലരഹിത വിദ്യാലയ നയരേഖ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ എസ് സുജാതയ്‌ക്ക്‌ നൽകി കലക്‌ടർ ഹരിത വി കുമാർ പ്രകാശിപ്പിക്കുന്നു


ആലപ്പുഴ ജില്ലാതല ലോക പുകയിലരഹിത ദിനാചരണം കലക്‌ടർ ഹരിത വി കുമാർ ഉദ്ഘാടനംചെയ്‌തു. ‘നമുക്ക് ആഹാരമാണ് വേണ്ടത്, പുകയിലയല്ല’ എന്നതാണ്‌ ഈ വർഷത്തെ ദിനാചരണ സന്ദേശം. ശ്വാസകോശ അർബുദം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം. പുകയിലരഹിത വിദ്യാലയ നയരേഖയും കലക്‌ടർ പ്രകാശിപ്പിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ എസ് സുജാത ഏറ്റുവാങ്ങി. ദിനാചരണത്തോടനുബന്ധിച്ച് ഓപ്പൺ ഫോറവും സ്ലോഗൺ എഴുത്ത് മത്സരവും സംഘടിപ്പിച്ചു. കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനു വർഗീസ് അധ്യക്ഷയായി. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കോശി പണിക്കർ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. അരുൺ ജേക്കബ്, ടെക്‌നിക്കൽ അസിസ്‌റ്റന്റുമാരായ ടി പി ശ്രീചന്ദ്രൻ, ജെസ്‌റ്റിൻ, പി സാബു, ജനറൽ ആശുപത്രിയിലെ ശ്വാസകോശരോഗ വിദഗ്ധൻ ഡോ. വേണുഗോപാൽ, വിമുക്തി മിഷൻ ജില്ലാ കോ-–-ഓർഡിനേറ്റർ അഞ്‌ജു എസ് റാം, എസ്‌പിസി അസി. നോഡൽ ഓഫീസർ എം എസ് അസ്‌ലം, കെവിഎച്ച്എസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സാജു വി ഇട്ടി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ എസ്‌ വി അരുൺലാൽ, ഐ ചിത്ര എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News