കർഷക വളന്റിയർമാർക്ക് 
യാത്രയയപ്പ്

പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന ജില്ലയിലെ കർഷകസംഘം സമര വളന്റിയർമാർക്ക് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ് ജി വേണുഗോപാൽ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കിസാൻ മസ്ദൂർ സംഘർഷ് റാലിയിൽ ജില്ലയിൽനിന്നു പങ്കെടുക്കുന്ന കർഷകസംഘം പ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി. സമ്മേളനം കിസാൻസഭ കേന്ദ്ര കമ്മിറ്റിയംഗം ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് അഡ്വ. ജി ഹരിശങ്കർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ സമര വളന്റിയർമാരെ പരിചയപ്പെടുത്തി. കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ പി ഷിബു, കെ വിജയകുമാർ, അഡ്വ. എം സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷേഖ്‌ പി ഹാരീസിന്റെ നേതൃത്വത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സുധിമോൻ, രജിമോൻ, വൈസ് പ്രസിഡന്റുമാരായ ശ്യാം, ശ്രീലത എന്നിവരടക്കം 32 വളന്റിയർമാരാണ് പാർലമെന്റ്‌ മാർച്ചിൽ പങ്കെടുക്കുന്നത്. Read on deshabhimani.com

Related News