പൊലീസിന്‌
12 പുതിയ വാഹനങ്ങൾ

പൊലീസിന്റെ പുതിയ വാഹനങ്ങൾ ജില്ലാ പോലീസ് മേധാവി 
ചൈത്ര തെരേസ ജോൺ ഫ്ലാഗ്‌ ഓഫ്‌ചെയ്യുന്നു


ആലപ്പുഴ പൊലീസ് സ്റ്റേറ്റ് പ്ലാൻ സ്കീമിൽ ജില്ലാ പൊലീസിന് അനുവദിച്ച 12 വാഹനങ്ങൾ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഫ്ലാഗ്‌ ഓഫ്‌ചെയ്‌തു. എട്ട്‌ ബൊലേറോ ജീപ്പുകളും രണ്ട്‌ എക്‌സ്‌യുവി 300-യും രണ്ട്‌ മോട്ടോർ സൈക്കിളുമാണ് ജില്ലയ്ക്കായി അനുവദിച്ചത്. 10 വർഷവും അതിൽ കൂടുതലും പഴക്കമുള്ള വാഹനങ്ങൾ ജില്ലയിൽ ഒരു സ്റ്റേഷനിലും ഉണ്ടാകില്ല. എല്ലാ സ്റ്റേഷനുകളിലും രണ്ടു ജീപ്പുകൾ വീതം ഉണ്ടാകും. എക്‌സ്‌യുവി 300 ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിക്കും, ജില്ലാ വിരലടയാള ബ്യൂറോയ്‌ക്കുമാണ് അനുവദിച്ചത്. അഡീഷണൽ എസ് പി  എസ്‌ ടി സുരേഷ് കുമാർ ,  ഡിഎച്ച്ക്യൂ അസി. കമാഡന്റ് ഇൻ ചാർജ് ബി സുദർശനൻ , എംടിഒ ജിജോ ജോസഫ് ജോർജ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News