സൂര്യകാന്തി ശോഭയിൽ മാക്കി പാടം

മണ്ണഞ്ചേരി നേതാജി ജങ്‌ഷനു സമീപം മണ്ണഞ്ചേരി സിഡിഎസ്‌ സ്വപ്നക്കൂട് ജെഎൽജി ഗ്രൂപ്പ് നടത്തുന്ന സൂര്യകാന്തി കൃഷിത്തോട്ടം


മണ്ണഞ്ചേരി നേതാജിയിലെ മാക്കി പാടം സൂര്യകാന്തി പൂക്കളുടെ ശോഭയിൽ. മണ്ണഞ്ചേരി കുടുംബശ്രീ സിഡിഎസ്‌ ‘സ്വപ്നക്കൂട്’ ജെഎൽജി ഗ്രൂപ്പാണ് സ്വപ്‍ന പദ്ധതി ഒരുക്കിയത്. നേതാജി ജങ്‌ഷനു സമീപത്തെ പാടത്ത്  1500 ഓളം ചുവട് സൂര്യകാന്തിയാണ് നിറയെ പൂക്കൾചൂടി നിൽക്കുന്നത്.  മൈഥിലി നിവാസ് ലേഖ സുനിലിന്റെ പാടത്താണ് കൃഷി. പച്ചക്കറികളും ഈ കൂട്ടായ്മയിൽ വിളയുന്നു. അടുത്തദിവസം മുതൽ സൂര്യകാന്തി പാടം സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് കൃഷിക്ക് നേതൃത്വം നൽകുന്ന അനില പറഞ്ഞു.  മിതമായ നിരക്കിൽ സെൽഫി എടുക്കാനുള്ള സൗകര്യവും ഉണ്ടാകും. കൃഷിക്ക് കുടുംബശ്രീ മിഷനിൽനിന്നുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് സിഡിഎസ് ചെയർപേഴ്സൺ അമ്പിളിദാസ് പറഞ്ഞു.   Read on deshabhimani.com

Related News