വായ്പ വിതരണം ചെയ്തു



അമ്പലപ്പുഴ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ പുന്നപ്ര വടക്ക് പഞ്ചായത്ത് സി ഡി എസിന് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു. 23 അയൽക്കൂട്ടങ്ങളിലെ 307 അംഗങ്ങൾക്ക് 3 ശതമാനം പലിശ നിരക്കിൽ 2.03 കോടിയാണ് വായ്പ നൽകിയത്. എച്ച് സലാം എംഎൽഎ വിതരണോദ്ഘാടനം നടത്തി.  കോർപ്പറേഷൻ ചെയർമാൻ അഡ്വ.കെ പ്രസാദ് അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി സരിത, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ജയാ പ്രസന്നൻ, കോർപ്പറേഷൻ അസി.ജനറൽ മാനേജർ വി പി അലോഷ്യസ്, സ്ഥിരം സമിതിഅധ്യക്ഷരായ അജിത ശശി, വിനോദ് കുമാർ, സി ഡി എസ് ചെയർ പേഴ്സൺ എസ് ഇന്ദുലേഖ, പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിതാ സതീശൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News