ഹോര്‍ട്ടികോര്‍പ്‌ 30 ടണ്‍ പച്ചക്കറി സംഭരിച്ചു



ആലപ്പുഴ കോവിഡ്‌ 14ന്റെ പശ്ചാത്തലത്തിൽ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ 30 ടൺ പച്ചക്കറി സംഭരിച്ചു. 14 ദിവസത്തിനിടെയാണ്‌ ഇത്രയും പച്ചക്കറി സംഭരിച്ചത്.  പച്ചക്കറി ക്ലസ്‌റ്റർ, കർഷകർ എന്നിവിടങ്ങളിൽ നിന്ന്‌ കൃഷിഭവനുകളുടെ നേതൃത്വത്തിലാണ് സംഭരണം. സംഭരിക്കുന്ന പച്ചക്കറിയുടെ വില പ്രിൻസിപ്പൽ കൃഷി ഓഫീസർ വഴി കർഷകരിലെത്തിക്കും. സംഭരിച്ച പഴം, പച്ചക്കറി എന്നിവ ഹോർട്ടികോർപ്‌ സ്‌റ്റാളുകളിലൂടെ വിതരണം ചെയ്യും. കൂടുതലുണ്ടെങ്കിൽ അവ സമീപ ജില്ലകൾക്ക് നൽകും. സംസ്ഥാന തലത്തിൽ 100 ടൺ പച്ചക്കറിയാണ് സംഭരിച്ചതെന്ന് ഹോർട്ടികോർപ്‌ മാനേജിങ്‌ ഡയറക്‌ടർ ജെ സജീവ് പറഞ്ഞു.   Read on deshabhimani.com

Related News