അതിഥി തൊഴിലാളികളുടെ വാടക ഒഴിവാക്കി കെട്ടിടഉടമ



ഹരിപ്പാട് അതിഥി തൊഴിലാളികളുടെ വാടക ഒഴിവാക്കി കെട്ടിടഉടമ. പല്ലന ലബ്ബയുടെപറമ്പിൽ നൗഷാദാണ് തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ താമസിക്കുന്ന മുപ്പതോളം തൊഴിലാളികളുടെയും അഞ്ച് വ്യാപാര സ്ഥാപനങ്ങളുടെയും വാടക ഒഴിവാക്കിയത്. മാസം 40,000 രൂപ വാടക ലഭിച്ചിരുന്നു.   അതിഥി തൊഴിലാളികൾക്ക് ജോലിക്ക് പോകാവുന്ന സാഹചര്യം ഉണ്ടാവുന്നതുവരെ സംരക്ഷിക്കുമെന്ന് നൗഷാദ് പറഞ്ഞു. സൗദി അറേബ്യയിലും ഹരിപ്പാടും അമ്പലപ്പുഴയിലും നൗഷാദിന്‌ സ്ഥാപനങ്ങളുണ്ട്. ജീവകാരുണ്യ പ്രവർത്തകനായിരുന്ന പല്ലന എൽപി സ്‌കൂൾ മുന്‍ പ്രഥമാധ്യാപകൻ പരേതനായ മുഹമ്മദ് കുഞ്ഞിന്റെയും ഫാത്തിമ ബീവിയുടെ മകനാണ്. Read on deshabhimani.com

Related News