അതിദാരിദ്ര്യമകറ്റാൻ 
"ഒരുപിടി നന്‍മ'യുമായി മാവേലിക്കര

മാവേലിക്കര മണ്ഡലത്തിൽ ഒരു പിടി നൻമ പദ്ധതി എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര അതിദാരിദ്ര്യ നിർമാർജനത്തിനായി ജില്ലയിൽ ആവിഷ്‌കരിച്ച ‘ഒരുപിടി നൻമ' പദ്ധതിക്ക് മാവേലിക്കര മണ്ഡലത്തിൽ തുടക്കമായി.  ചുനക്കര ചെറുപുഷ്‌പ ബഥനി സീനിയർ സെക്കൻഡറി സ്‌കൂളിൽ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു.  ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ആർ അനിൽകുമാർ അധ്യക്ഷനായി. ഗ്രാമവികസനവകുപ്പ് ജോയിന്റ്‌ ഡയറക്‌ടർ വി പ്രദീപ്കുമാർ പദ്ധതി വിശദീകരണവും എഡിഎം സന്തോഷ്‌കുമാർ മുഖ്യപ്രഭാഷണവും നടത്തി.  ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ രജനി മുഖ്യാതിഥിയായി. വി കെ രാധാകൃഷ്‌ണൻ, സവിത സുധി, മനോജ് കമ്പനിവിള, പ്രദീപ്കുമാർ, സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് വർഗീസ് ഇല്ലിത്തറയിൽ എന്നിവർ സംസാരിച്ചു. ഡിഇഒ പി ഡി അന്നമ്മ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News