കുടിവെള്ളം എത്തിക്കാൻ ബദൽ സംവിധാനം



  കാർത്തികപ്പള്ളി  - മുതുകുളം തെക്ക് മായിക്കൽ പമ്പ് ഹൗസിലെ മോട്ടോർ തകരാറിലായതിനെത്തുടർന്ന് തടസപ്പെട്ട കുടിവെള്ള വിതരണം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതം. കേടായ മോട്ടോർ ക്രെയിൻ ഉപയോഗിച്ച് ഉയർത്താനുള്ള ജോലികൾ ആരംഭിച്ചു.  അതുവരെ വാർഡ് 7, 8, 9 ലെ കുടുംബങ്ങളിൽ ടാങ്കറിൽ കുടിവെള്ളം എത്തിക്കാൻ സംവിധാനം ഒരുക്കി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി ജ്യോതിപ്രഭ, വാർഡ് അംഗങ്ങളായ ശ്രീജ ഇളങ്ങള്ളൂർ സുസ്‌മിത ദിലീപ്, സിപിഐ എം മുതുകുളം ലോക്കൽ സെക്രട്ടറി കെ എസ് ഷാനി എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രവർത്തനങ്ങൾ. Read on deshabhimani.com

Related News