സമ്പാദ്യപദ്ധതി ഏജന്റ്‌സ് മാർച്ചും ധർണയും നടത്തി



ആലപ്പുഴ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്‌റ്റ്‌ ഓഫീസ് മാർച്ചും ധർണയും നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി എസ് മണി ഉദ്ഘാടനംചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എബി യോഹന്നാൻ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എസ് സുരേഷ്‌കുമാർ, എം എസ് രേഖ, സ്‌നേഹപ്രഭ തുടങ്ങിയവർ സംസാരിച്ചു.       ദേശീയ സമ്പാദ്യപദ്ധതിയിലെ ജനപ്രിയ പദ്ധതിയായ റെക്കറിങ്‌ നിക്ഷേപ പദ്ധതിക്ക് ആകർഷകമായ പലിശ നിരക്ക് പ്രഖ്യാപിക്കുക,  പോസ്‌റ്റ്‌ ഓഫീസ് റെക്കറിങ്‌ ഡിപ്പോസിറ്റിന് ഏർപ്പെടുത്തിയിട്ടുള്ള തന്മാത്ര പലിശ പിൻവലിക്കുക,  പോസ്‌റ്റൽ കോ–-ഓർഡിനേഷൻ കമ്മിറ്റികൾ സമയാസമയങ്ങളിൽ വിളിച്ചുചേർത്ത് തപാൽമേഖലയിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുക, തപാൽ ഓഫീസുകളിൽ സ്‌റ്റാഫിന്റെ കുറവ് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അസോസിയേഷൻ ഉന്നയിക്കുന്നത്.   Read on deshabhimani.com

Related News