ജനറൽ ആശുപത്രിയിൽ ഇന്നലെ 
നടത്തിയത്‌ 26 ശസ്‌ത്രക്രിയ



തിരുവനന്തപുരം  വെള്ളമില്ലാത്തതിനാൽ വ്യാഴാഴ്‌ച തിരുവനന്തപുരം ഗവ. ജനറൽ ആശുപത്രിയിൽ ശസ്‌ത്രക്രിയ മുടങ്ങിയെന്ന്‌ ഒരു കൂട്ടം ദൃശ്യമാധ്യമങ്ങൾ  നടത്തിയ വാർത്താ കോലാഹലം പെരുംനുണ. ദിവസവും രാവിലെ 8.30ന്‌ ഷെഡ്യൂൾ പ്രകാരം ശസ്‌ത്രക്രിയക്കുള്ള നടപടി ആരംഭിക്കും. വ്യാഴം ലിസ്‌റ്റ്‌ ചെയ്‌തിരുന്ന 26 രോഗികൾക്കും ശസ്‌ത്രക്രിയ നടത്തി. ഇവ പകൽ മൂന്നോടെ തീർന്നു.  ആശുപത്രിയിലെ വാട്ടർ ടാങ്കിൽ വെള്ളം കുറഞ്ഞാൽ ജല അതോറിറ്റി ഉടൻതന്നെ വാഹനങ്ങളിൽ വെള്ളമെത്തിക്കാറുണ്ട്‌. പ്രധാന ടാങ്കിലേക്ക്‌ പൈപ്പിലൂടെ വെള്ളമെത്തുന്നതിൽ കുറവ്‌ ഉണ്ടായാലും ജല അതോറിറ്റിയിൽനിന്ന്‌ വെള്ളവുമായി ലോറികൾ എത്തും. ഇത്‌ സ്വാഭാവികമായ ജാഗ്രതാ നടപടിയാണ്‌. ടാങ്കർ കണ്ടാൽ ഉടൻ വെള്ളമില്ലെന്ന തെറ്റിദ്ധാരണ പരത്തി ചില കേന്ദ്രങ്ങൾ വ്യാജവാർത്ത നിർമിക്കുകയായിരുന്നു. Read on deshabhimani.com

Related News