ജനാധിപത്യവിരുദ്ധ നീക്കത്തിൽ പ്രതിഷേധം



ഗൂഡല്ലൂർ വയനാട് എംപി രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം അയോഗ്യത ഉൾപ്പെടെ  കേന്ദ്ര സർക്കാരിന്റെയും  സംഘപരിവാറിന്റെയും ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ഡിഎംകെ മുന്നണിയുടെ നേതൃത്വത്തിൽ ഗൂഡല്ലൂർ ടൗണിൽ പ്രതിഷേധ റാലിയും ഗാന്ധി മൈതാനിയിൽ ധർണയും പൊതുയോഗവും നടത്തി. റാലി തമിഴ്നാട് കർഷകസംഘം നീലഗിരി ജില്ലാ പ്രസിഡന്റ്‌  എൻ  വാസു ഉദ്ഘാടനം ചെയ്തു.  കെ ഹംസ അധ്യക്ഷനായി.  വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കളായ വട്ടക്കളരി ഹനീഫ,  മുഹമ്മദ് ഗനി, സഹദേവൻ, എൻ വാസു,  സി കെ മണി, എം പാണ്ഡ്യരാജ്‌ എന്നിവർ  സംസാരിച്ചു.      Read on deshabhimani.com

Related News