തെരുവുനായ
ജനനനിയന്ത്രണ 
പദ്ധതി തുടങ്ങി

കോട്ടയം നഗരത്തിൽ അലഞ്ഞുനടക്കുന്ന തെരുവുനായ്ക്കളെ പിടികൂടി കോടിമതയിലെ എബിസി സെന്ററിലെ കൂട്ടിലേക്ക് കയറ്റുന്നു


കോട്ടയം തെരുവുനായ ശല്യം പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത്‌ കോടിമത പച്ചക്കറിച്ചന്തയ്ക്ക്‌ സമീപം തുറന്ന എബിസി സെന്റർ(അനിമൽ ബർത്ത്‌ കൺട്രോൾ സെന്റർ) പ്രവർത്തനമാരംഭിച്ചു. തെരുവുനായ്‌ക്കളെ പിടികൂടി വന്ധ്യംകരിച്ച്‌ തുടങ്ങി. തിങ്കളാഴ്‌ച പത്ത്‌ നായ്‌ക്കളെ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയമാക്കി പോസ്‌റ്റ്‌ ഓപറേറ്റീവ്‌ കെയർ വാർഡിലേക്ക്‌ മാറ്റി. മാർക്കറ്റ്‌, ടിബി റോഡ്‌, കെഎസ്‌ആർടിസി ഭാഗത്തുനിന്നാണ്‌ ഇവയെ പിടികൂടിയത്‌. എബിസി സെന്ററുകളിൽ ആദ്യത്തേതാണ്‌ കോടിമതയിലേത്. രണ്ട്‌ ബ്ലോക്കിന്‌ ഒരു സെന്റർ വീതം നിർമിക്കാനാണ്‌ പദ്ധതി. Read on deshabhimani.com

Related News