നിർമാണ പ്രതിസന്ധി പരിഹരിക്കണം

നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാസമ്മേളനം കാലിക്കടവ്‌ കരക്കക്കാവ്‌ ഓഡിറ്റോറിയത്തിലെ ‘കെ ബാലകൃഷ്‌ണൻ’ നഗറിൽ സംസ്ഥാന ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു


 കാലിക്കടവ്‌  നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു)  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിലക്കയറ്റവും നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവും ജില്ലയിൽ രൂക്ഷമാണ്‌. ഇതിൽ ഏറ്റവും വലയുന്നത്‌ തൊഴിലാളികളാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.  കാലിക്കടവ്‌ കരക്കക്കാവ്‌ ഓഡിറ്റോറിയത്തിലെ കെ ബാലകൃഷ്‌ണൻ നഗറിൽ സംസ്ഥാന ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. എം വി ചന്ദ്രൻ അധ്യക്ഷനായി. പി മണിമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു.  സിഐടിയു ജില്ലാ ജനറൽസെക്രട്ടറി സാബു എബ്രഹാം, വി പി രാജീവൻ, കെ കുഞ്ഞിരാമൻ, ടി വി ഗോവിന്ദൻ, എം അമ്പൂഞ്ഞി എന്നിവർ സംസാരിച്ചു. സി വിജയൻ രക്തസാക്ഷി പ്രമേയവും , പി കൃഷ്ണൻ  അനുശോചന പ്രമേയവും അവതരിപ്പിച്ചു.  സംഘാടകസ സമിതി ചെയർമാൻ കെ വി ജനാർദനൻ സ്വാഗതവും കെ വി പവിത്രൻ നന്ദിയും പറഞ്ഞു.   ഭാരവാഹികൾ: എം വി ചന്ദ്രൻ (പ്രസിഡന്റ്‌),  പി മണിമോഹൻ (സെക്രട്ടറി), ടി നാരായണൻ (ട്രഷറർ) Read on deshabhimani.com

Related News