സിപിഐ എം ജില്ലാ സമ്മേളനം; സ്വാഗതസംഘമായി

സിപിഐ എം ജില്ലാ സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു


പാറശാല സിപിഐ എം ജില്ലാ സമ്മേളനം ജനുവരി 14, 15,16 തീയതികളിൽ പാറശാലയിൽ നടക്കും.  സ്വാഗതസംഘം രൂപീകരണ യോഗം പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഫാസിസം നടപ്പാക്കുന്ന മോദി ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വിജയകുമാർ, വി ശിവൻകുട്ടി, ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പുത്തൻകട വിജയൻ, എൻ രതീന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എസ് സുനിൽകുമാർ, കെ ആൻസലൻ, ഡബ്യൂ ആർ ഹീബ, എസ്‌ പുഷ്പലത, വെള്ളറട ഏരിയ സെക്രട്ടറി ഡി കെ ശശി, നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ടി ശ്രീകുമാർ,വി അമ്പിളി എന്നിവർ സംസാരിച്ചു. ജില്ലാകമ്മിറ്റിയംഗം സി കെ ഹരീന്ദ്രൻ സ്വാഗതവും പാറശാല ഏരിയ സെക്രട്ടറി എസ് അജയകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: -ആനത്തലവട്ടം ആനന്ദൻ, ആനാവൂർ നാഗപ്പൻ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, കോലിയക്കോട് കൃഷ്ണൻനായർ, വി ശിവൻകുട്ടി, ടി എൻ സീമ (രക്ഷാധികാരികൾ), പുത്തൻകട വിജയൻ (ചെയർമാൻ), എസ് അജയകുമാർ (ജനറൽ കൺവീനർ). 501 അംഗ സ്വാഗതസംഘ കമ്മിറ്റിയും 201 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുമാണ്‌ രൂപീകരിച്ചത്‌.   കോവളം ഏരിയ സമ്മേളനത്തിന്‌ 
ഇന്ന്‌ തുടക്കം കോവളം സിപിഐ എം കോവളം ഏരിയ സമ്മേളനത്തിന് ചൊവ്വാഴ്‌ച തുടക്കമാകും. പ്രതിനിധി സമ്മേളനം പി സുരേഷ് കുമാർ നഗറിൽ (ശ്രുതി റോയൽ ഓഡിറ്റോറിയം, പൂവാർ)  സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട് കൃഷ്ണൻനായർ, ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ജയൻബാബു, എൻ രതീന്ദ്രൻ, കെ സി വിക്രമൻ, പുത്തൻകട വിജയൻ, ചെറ്റച്ചൽ സഹദേവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പുല്ലുവിള സ്റ്റാൻലി, പി രാജേന്ദ്രകുമാർ എന്നിവർ പങ്കെടുക്കും.  കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 124 പ്രതിനിധികൾ  പങ്കെടുക്കും. സമ്മേളനം ബുധനും തുടരും. Read on deshabhimani.com

Related News