മാലിന്യമുക്തിക്ക് തദ്ദേശസ്ഥാപനങ്ങൾ 
മുന്നണിപ്പോരാളികളാകണം: മന്ത്രി രാജേഷ്

ഇടവയെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിതസ്ഥാപന പഞ്ചായത്തായി മന്ത്രി എം ബി രാജേഷ് പ്രഖ്യാപിക്കുന്നു


വർക്കല  നവകേരള നിർമിതിക്ക് മാലിന്യനിർമാർജനം അനിവാര്യമാണെന്നും മാലിന്യമുക്തിക്കായി തദ്ദേശ സ്ഥാപനങ്ങൾ മുന്നണി പ്പോരാളികളാകണമെന്നും മന്ത്രി എംബി രാജേഷ്.  നവകേരളം കർമപദ്ധതി രണ്ടാംഘട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിതസ്ഥാപന പഞ്ചായത്തായി ഇടവയെ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്ഥാപനങ്ങൾ ഹരിതസ്ഥാപനങ്ങളാക്കി മാറ്റുക എന്ന പ്രവർത്തനം സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിച്ചത്‌ ഇടവയാണ്‌.  വി ജോയി എംഎൽഎ അധ്യക്ഷനായി. 65 സമ്പൂർണ ഹരിത സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നവകേരളം കർമ പദ്ധതിയുടെ സംസ്ഥാന കോഓർഡിനേറ്റർ ടിഎൻ സീമ നിർവഹിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ പ്രമുഖരെ ആദരിച്ചു. എ ബാലിക്, കെ ഗോപകുമാർ, ശുഭ ആർഎസ് കുമാർ, സുനിത എസ് ബാബു, സീനത്ത്, ഹർഷാദ് സാബു, വി സതീശൻ, സി ബിന്ദു, സി അശോക്, ശ്രീനാഥ്, അഡ്വ. എസ് ഷിബു, നബീൽ, എസ് ദിനേശ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News